ക്രിസ്റ്റഫർ നോളന്റെ ചിത്രത്തിലെ ഡിംപിൾ കപാഡിയയുടെ ലുക്ക് പുറത്ത്
ന്യൂഡൽഹി: പ്രമുഖ സംവിധായകൻ ക്രിസ്റ്റഫർ നോളന്റെ ടെനെറ്റ് എന്ന ചിത്രത്തിലെ ഹിന്ദി നടി ഡിംപിൾ കപാഡിയയുടെ ലുക്ക് ലീക്കായി.ഏഴ് രാജ്യങ്ങളിലാണ് ചിത്രം ചിത്രീകരിക്കുക. ആക്ഷൻ എപ്പിക്ക് ആയിരിക്കും സിനിമ. തിരക്കഥയുടെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടുണ്ടായിരുന്നില്ല. ഡിംപിൾ കപാഡിയയ്‍ക്ക് ഓഡിഷനിൽ നൽകിയ തിരക്കഥയിലെ രംഗങ്ങൾ പോലും സിനിമയിൽ ഉണ്ടാകാൻ സാധ്യതയില്ലെന്ന് നടിയുടെ മാനേജർ പറഞ്ഞിരുന്നു. ഒന്നരമാസം പരിശീലനം നേടിയാണ് ഡിംപിൾ കപാഡിയ ഓഡിഷണിൽ പങ്കെടുത്തതെന്നും മാനേജർ പറയുന്നു. അതേസമയം ഇന്റർസ്റ്റെല്ലാർ, ഡൺകിർക് എന്ന സിനിമകളുടെ ക്യാമറാമാൻ ഹൊയ്‍തി വാൻ ഹൊയ്‍തെമയാണ് ടെനെറ്റിന്റെയും ഛായാഗ്രാഹണം നിർവ്വഹിക്കുന്നത്.

