‘ധമാക്ക’യിലെ വില്ലനെ പരിചയപ്പെടുത്തി ഒമർ‍ലുലു


കൊച്ചി: പുതിയ ചിത്രം ധമാക്കയിലെ വില്ലനെ പ്രഖ്യാപിച്ച് സംവിധായകൻ ഒമർ‍ ലുലു. ഒമർ‍ ലുലുവിന്റെ ചങ്ക്‌സിന്റെ രണ്ടാം ഭാഗമായി ഒരുക്കുന്ന ചിത്രത്തിൽ‍ ബിഗ് ബോസ് താരവും നടനുമായ സാബുമോൻ‍ അബ്ദുസമദാണ് വില്ലൻ. പുകവലി ആരോഗ്യത്തിന് ഹാനികരമാണെന്ന് അറിഞ്ഞിട്ടും വലിച്ച് തള്ളുന്ന സൈക്കോ വില്ലൻ‍ എന്ന് സൂചിപ്പിച്ച് കൊണ്ടാണ് സാബുമോനാണ് ധമാക്കയിലെ വില്ലൻ‍ എന്ന് സംവിധായകൻ വ്യക്തമാക്കിയിരിക്കുന്നത്.

നിക്കി ഗൽ‍റാണിയാണ് നായികയായിട്ടെത്തുന്നത്. ഒരു അഡാർ‍ ലൗവിന് ശേഷം ഒമർ‍ലുലു സംവിധാനം ചെയ്യുന്ന ചിത്രമാണ് ധമാക്ക. ചിത്രത്തിൽ‍ ഒളിംപ്യൻ അന്തോണി ആദം എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് എത്തിയ അരുൺ ആണ് നായകനാവുന്നത്. ഹരീഷ് കണാരൻ‍, ധർ‍മജൻ ബോൾ‍ഗാട്ടി എന്നിവരാണ് മറ്റ് താരങ്ങൾ‍.

You might also like

  • Lulu Exchange
  • Straight Forward

Most Viewed