ബറോസിൽ പ്രശസ്ത സ്പാനിഷ് അഭിനേതാക്കളും; കൂടുതൽ വിവരങ്ങളുമായി മോഹൻ‍ലാൽ


തിരുവനന്തപുരം: താൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ബറോസിന്റെ കൂടുതൽ‍ വിവരങ്ങൾ‍ പുറത്തുവിട്ട് മോഹൻ‍ലാൽ‍. കുട്ടികൾ‍ക്കായി താനൊരുക്കുന്ന ചിത്രമാണിതെന്നും പ്രശസ്ത സ്പാനിഷ് അഭിനേതാക്കളായ പാസ് വെഗയും റാഫേൽ‍ അമർ‍ഗോയും പ്രധാന വേഷങ്ങളിലെത്തുമെന്നും മോഹൻലാൽ‍ തന്റെ ഔദ്യോഗിക ഫേ‌സ്ബുക്ക് പേജിൽ‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ അറിയിച്ചു. ഇന്ത്യ, പോർ‍ച്ചുഗൽ‍, ആഫ്രിക്ക, ഇന്ത്യ എന്നീ രാജ്യങ്ങൾ‍ തമ്മിലുള്ള പൗരാണിക വ്യാവസായിക ബന്ധങ്ങളുടെ പശ്ചാത്തലത്തിലാണ് ചിത്രമൊരുങ്ങുന്നതെന്നും മോഹൻലാൽ‍ പറഞ്ഞു.

‘ബറോസ്സ് ഗാർ‍ഡിയൻ ഓഫ് ദ ഗാമാസ് ട്രഷർ‍’ ആണ് ആ കഥയെന്നും വാസ്‌കോഡ ഗാമയുടെ നിധി സൂക്ഷിക്കുന്ന ബറോസ്സിന്റെ കഥ പോർ‍ച്ചുഗീസ് പശ്ചാത്തലത്തിലാണ് പറയുന്നതെന്നും നേരത്തെ മോഹൻ‍ലാൽ‍ പറഞ്ഞിരുന്നു. കുട്ടികൾ‍ക്കും വലിയവർ‍ക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന സിനിമ 3ഡി ചിത്രമായിരിക്കും.

നവോദയ ജിജോ തിരക്കഥ എഴുതുന്ന ചിത്രത്തിന്റെ ചിത്രീകരണം ഒക്ടോബറിൽ‍ ആരംഭിക്കും. മോഹൻ‍ലാൽ‍ തന്നെയാണു ചിത്രത്തിൽ‍ ബറോസിന്റെ വേഷത്തിലുമെത്തുന്നത്. ആന്റണി പെരുന്പാവൂരാണ് ചിത്രത്തിന്റെ പ്രധാന നിർ‍മ്മാതാവ്. വിദേശ താരങ്ങൾ‍ നിറഞ്ഞ ബറോസ് എന്ന സിനിമയിൽ‍ ബോളിവുഡ് താരങ്ങളുമുണ്ടാകും. രാജ്യത്തെ മിക്ക ഭാഷകളിലും സിനിമ ഡബ് ചെയ്യും. ഗോവയിലും പോർ‍ച്ചുഗൽ‍ പോലുള്ള വിദേശ ലൊക്കേഷനുകളിലും ഷൂട്ടിങ്ങുണ്ടാവും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed