പുതുമുഖങ്ങളുമായി 'ഗജരാജമുത്ത്'; ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി
കൊച്ചി: പുതുമുങ്ങളെ അണിനിരത്തി നവാഗത സംവിധായകൺ ഷാരൂൺ എം.ജി സംവിധാനം ചെയ്യുന്ന ഗജരാജമുത്ത് എന്ന സിനിമയുടെ ടൈറ്റിൽ ലുക്ക് പോസ്റ്റർ പുറത്തിറക്കി. ജോർജ് ജോൺ, ശ്യാംകുമാർ എസ് എന്നിവർ ചേർന്ന് തിരക്കഥയൊരുക്കിയിരിക്കുന്ന സിനിമ നിർമ്‍മിക്കുന്നത് അനിൽചാക്കോ പ്രൊഡക്ഷൻസിന്റെ ബാനറിൽ അനിൽ ചാക്കോവാണ്.
ഉണ്ണി കെ. മേനോൻ ഛായാഗ്രഹണവും അരുൺ സരസ്വതി എഡിറ്റിംഗും നിർവ്വഹിക്കുന്ന സിനിമയിലെ ഗാനങ്ങൾക്ക് സംഗീതം പകരുന്നത് സംവിധായകൻ ഷാരൂൺ തന്നെയാണ്. സിനിമയിലെ അഭിനേതാക്കളെ അടുത്ത മാസം നടക്കുന്ന ടാലന്റ് ഹണ്ടിലൂടെ കണ്ടെത്തും. ജൂലൈയിൽ ചിത്രീകരണം ആരംഭിക്കും.

