മകൻ ജീൻപോൾ ലാലിന്റെ മൂന്ന് കുറ്റങ്ങൾ നിരത്തി ലാൽ


മലയാളത്തിനൊപ്പം അന്യഭാഷകളിലും കഴിവ് തെളിയിച്ച നടനാണ് ലാൽ. ചലച്ചിത്രനടനും തിരക്കഥാകൃത്തും സംവിധായകനും നിർമാതാവും വിതരണക്കാരനുമാണ് ലാൽ. ഇന്റസ്റ്റാഗ്രാമിൽ നിരവധിപ്പേർ അദ്ദേഹത്തെ പിൻതുടരുന്നുമുണ്ട്. കഴിഞ്ഞദിവസമാണ് ആരാധകർക്ക് ഇഷ്ടമുള്ള ചോദ്യം ചോദിക്കാമെന്നുള്ള പോസ്റ്റ് അദ്ദേഹം പങ്കുവെച്ചത്. തൊട്ടുപിന്നാലെ വന്നു നിരവധി ചോദ്യങ്ങൾ. അതിനെല്ലാം ലാൽ പറഞ്ഞ രസകരമായ മറുപടി ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. 
 
മകൻ ജീൻപോൾ ലാലിന്റെ മൂന്ന് കുറവുകൾ പറയാമോ എന്നായിരുന്നു ഒരു ചോദ്യം. ലാലിന്റെ മറുപടി ഇങ്ങനെ
1. അവൻ എന്റെ അത്ര ഗ്ലാമർ ഇല്ല,
2. അവൻ എന്റെ അത്ര പ്രായം ഇല്ല,
3. അവൻ എന്നെപ്പോലെ ജീൻ എന്ന് പേരുള്ള മിടുക്കനായ മകൻ ഇല്ല.

 ഹോളിവുഡിൽ വില്ലനായി പൊയ്ക്കൂടെ എന്നായിരുന്നു വേറെയൊരു ചോദ്യം. എന്ത് ചെയ്യാനാണ് ഹോളിവുഡിൽ നിന്ന് വരുന്നതെല്ലാം നായക വേഷങ്ങളാണെന്നായിരുന്നു ലാലിന്റെ മറുപടി.
മറ്റൊരു ചോദ്യം എത്ര വയസായി എന്നുള്ളതായിരുന്നു. ദുൽഖറിനെക്കാൾ അൽപ്പം കൂടുതലെന്നായിരുന്നു ലാലിന്റെ മറുപടി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed