എഴുപതിന്റെ നിറവില്‍ ദുബായ് ഭരണാധികാരി


ദുബായ്: യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന് ഇന്ന് എഴുപതാം ജന്മദിനം.  ദുബായ് ഇന്ന് 200-ലധികം രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് വീടാണ്. അദ്ദേഹത്തിന്റെ വിവേകവും ദര്‍ശനാത്മകവുമായ നേതൃത്വമാണ് ആഗോള വേദിയില്‍ സഹിഷ്ണുത, ദാനം, പുതുമ തുടങ്ങിയ പ്രചോദനാത്മക സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിനും ദുബായിയെ ഒരു പ്രധാന പങ്കാളിയാക്കാനും കഴിഞ്ഞത്.

1949 ജൂലൈ 15 ന് അല്‍ ഷിന്‍ഡാഗയിലെ അല്‍ മക്തൂം കുടുംബത്തിലാണ്‌ ഷെയ്ഖ് മുഹമ്മദ് ജനിച്ചത്. ഷൈയ്ഖ് റാഷിദ് ബിന്‍ സയീദ് അല്‍ മക്തൂമിന്റെ നാല് ആണ്‍മക്കളില്‍ മൂന്നാമനാണ് അദ്ദേഹം.

1966 ഓഗസ്റ്റില്‍ കേംബ്രിഡ്ജിലെ ബെല്‍ സ്‌കൂള്‍ ഓഫ് ലാംഗ്വേജില്‍ ചേരുന്നതിനായി അദ്ദേഹം യുകെയിലേക്ക് പോയി. മോണ്‍സ് ഓഫീസര്‍ കേഡറ്റ് സ്‌കൂള്‍-ആല്‍ഡര്‍ഷോട്ടില്‍ (നിലവില്‍ റോയല്‍ മിലിട്ടറി അക്കാദമി സാന്‍ഹര്‍സ്റ്റ്) പഠിച്ചു. തുടര്‍ന്ന് 1968-ല്‍ തിരിച്ചെത്തിയ അദ്ദേഹത്തെ ഷെയ്ഖ് റാഷിദ് അദ്ദേഹത്തെ ദുബായ് പോലീസിന്റെയും പൊതുസുരക്ഷയുടെയും തലവനായി നിയമിച്ചു.

പിന്നീട് പ്രതിരോധ മന്ത്രിയായി നിയമിതനായ അദ്ദേഹം ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രതിരോധ മന്ത്രിയായി. 1995 ജനുവരി മൂന്നിന് അന്നത്തെ ദുബായ് ഭരണാധികാരിയായിരുന്ന ഷെയ്്ഖ് മക്തൂം ഷെയ്ഖ് മുഹമ്മദിനെ ദുബായ് കിരീടാവകാശിയായി നിയമിക്കുന്ന ഉത്തരവില്‍ ഒപ്പുവച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed