കുട്ടികൾ‍ ഉണ്ടാകാൻ‍ വിവാഹം കഴിച്ചിരിക്കണമെന്ന സങ്കൽ‍പ്പത്തിനോട് യോജിപ്പില്ല; നടി മാഹി ഗിൽ‍


ന്യൂഡൽഹി: കുട്ടികളുണ്ടാകാൻ വിവാഹം കഴിച്ചിരിക്കണമെന്ന സങ്കൽ‍പ്പത്തിനോട് തനിക്ക് യാതൊരു തരത്തിലുള്ള യോജിപ്പുമില്ലെന്ന് നടി മാഹി ഗിൽ‍. ദേശീയ മാധ്യമത്തിനു നൽ‍കിയ അഭിമുഖത്തിലായിരുന്നു നടി ഇക്കാര്യം തുറന്നുപറഞ്ഞത്.എനിക്ക് ഒരു കാമുകനുണ്ട്. അതിൽ‍ രണ്ടര വയസുള്ള ഒരു മകളുമുണ്ട്. വെറോണിക്ക എന്നാണ് അവളുടെ പേര്. എനിക്കതിൽ‍ അഭിമാനമുണ്ട്. വിവാഹം കഴിച്ചില്ല എന്ന് കരുതി എനിക്കൊന്നും സംഭവിക്കാൻ പോകുന്നില്ല. ഭാവിയിൽ‍ വിവാഹിതയായേക്കാം. അങ്ങനെയൊരു ആഗ്രഹം മനസ്സിൽ‍ ഉണ്ടായാൽ‍ മാത്രം. കുട്ടികൾ‍ ഉണ്ടാകാൻ വിവാഹം കഴിച്ചിരിക്കണമെന്ന സങ്കൽ‍പ്പത്തിനോട് എനിക്ക് യാതൊരു യോജിപ്പും ഇല്ല. മാഹി ഗിൽ‍ പറഞ്ഞു.

നടിയെന്ന് നിലയിലുള്ള തന്റെ പ്രശസ്തി മകളുടെ സ്വകാര്യതയെ ബാധിക്കുമെന്ന് തോന്നിയതിനാലാണ് ഇത്രയും കാലം ഈ വിവരം രഹസ്യമാക്കി വെച്ചതെന്നും

മാഹി ഗിൽ‍ വ്യക്തമാക്കി. ദേവ് ഡി, ദബാംഗ്്, സാഹിബ് ബിവി ഓർ‍ ഗാംഗ്സ്റ്റർ‍ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകർ‍ക്ക് സുപരിചിതയായ നടിയാണ് മാഹി ഗിൽ‍.

You might also like

  • Lulu Exchange
  • Straight Forward

Most Viewed