പ്രിയാമണി വീണ്ടും മലയാളത്തിൽ‍


കൊച്ചി:  ദേശീയ അവാർ‍ഡ് ജേതാവ് പ്രിയാമണി വീണ്ടും മലയാളത്തിൽ‍. പതിനെട്ടാം പടി എന്ന സിനിമയിലൂടെ അതിഥി വേഷത്തിലാണ് പ്രിയാമണി അഭിനയിക്കുന്നത്. അതേസമയം സിനിമയിൽ‍ വഴിത്തിരിവ് ഉണ്ടാക്കുന്ന കഥാപാത്രമാണ് പ്രിയാമണിയുടേത് എന്നാണ് റിപ്പോർ‍ട്ട്.

ചിത്രത്തിൽ‍ മമ്മൂട്ടിയും അതിഥി വേഷത്തിലുണ്ട്. വേറിട്ട ലുക്കിലാണ് മമ്മൂട്ടി ചിത്രത്തിലുള്ളത്. പൃഥ്വിരാജ്, മനോജ് കെ ജയൻ, ലാലു അലക്സ്, ഉണ്ണി മുകുന്ദൻ, ആര്യ, പ്രിയ ആനന്ദ്, അഹാന കൃഷ്‍ണകുമാർ‍, സാനിയ അയ്യപ്പൻ, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയ മുൻനിര താരങ്ങളും പുതുമുഖങ്ങളുമാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളായി എത്തുന്നത്. ശങ്കർ‍ രാമക‍ൃഷ്‍ണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed