മിതാലി രാജിന്റെ ജീവിതം സിനിമയാകുന്നു: നായികയായി തപ്‍സി
ഇന്ത്യൻ ക്രിക്കറ്റ് താരം മിതാലി രാജിന്റെ ജീവിതം സിനിമയാകുന്നു . തപ്‍സിയാണ് മിതാലി രാജ് ആയി അഭിനയിക്കുക. സൂര്‍മ എന്ന ചിത്രത്തില്‍ തപ്‍സി ഹോക്കി താരമായി അഭിനയിച്ചിരുന്നു. ഇനി ക്രിക്കറ്റ് താരമായിട്ടാണ് തപ്‍സി എത്തുക. ചിത്രത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലാണെന്നാണ് റിപ്പോര്‍ട്ട്. രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ വനിതാ താരമാണ് മിതാലി രാജ്. വനിതാ ഏകദിന ക്രിക്കറ്റില്‍ 6,000 റണ്‍സ് പിന്നിട്ട ഏകതാരവുമാണ് മിതാലി രാജ്. ഏകദിന ക്രിക്കറ്റില്‍ തുടര്‍ച്ചയായി ഏഴ് അര്‍ദ്ധ സെഞ്ച്വറികള്‍ നേടിയിട്ടുണ്ട്. വനിതാ ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ അര്‍ദ്ധ സെഞ്ച്വറികള്‍ നേടിയ താരവുമാണ്. രണ്ട് ലോകകപ്പ് ഫൈനലുകളില്‍ ടീം ഇന്ത്യയെ നയിച്ച ഒരേയൊരു താരവുമാണ് മിതാലി. ക്രിക്കറ്റിലെ ഇതിഹാസ താരമായ മിതാലി രാജിന്റെ ജീവിതം സിനിമയാകുമ്പോള്‍ പ്രേക്ഷകരും ആകാംക്ഷയിലായിരിക്കും.

