ആന്‍റി റോമിയോ സ്ക്വാഡ് ഡൽഹിയിലും വേണമെന്ന് ബി.ജെ.പി


ന്യൂഡൽഹി: സ്ത്രീ സുരക്ഷയ്ക്കായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടപ്പിലാക്കിയ ആന്‍റി റോമിയോ സ്ക്വാഡ് രാജ്യതലസ്ഥാനത്തും രൂപീകരിക്കണമെന്ന് ബി.ജെ.പി. പാർട്ടി സംസ്ഥാന അധ്യക്ഷൻ മനോജ് തിവാരിയാണ് ഈ ആവശ്യവുമായി രംഗത്തെത്തിയത്. സ്ത്രീ സുരക്ഷയെ മുൻ നിർത്തി സ്ക്വാഡ് ഡൽഹിയിലും തുടങ്ങണം. ഇതിന്‍റെ പ്രവർത്തനം ഏറെ ഗുണകരമാണെന്നും തിവാരി പറഞ്ഞു.

2017 മാർച്ചിലാണ് യോഗി ഉത്തർപ്രദേശിൽ ആന്‍റി റോമിയോ സ്ക്വാഡിന് രൂപം നൽകിയത്. ഗേൾസ് സ്കൂളുകളുടെയും കോളജുകളുടെയും മുന്നിലും പാർക്കുകളും മറ്റ് വിശ്രമ സ്ഥലങ്ങളുമെല്ലാം കേന്ദ്രീകരിച്ചായിരുന്നു സ്ക്വാഡിന്‍റെ പരിശോധനകൾ. വിദ്യാഭ്യാസ സ്ഥാപനങ്ങൾ പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ സ്ത്രീകളുടെ സുരക്ഷാ ഉറപ്പുവരുത്തുന്നതിനാണ് ആന്‍റി-റോമിയോ സ്ക്വാഡെന്നായിരുന്നു യോഗിയുടെ വിശദീകരണം.എന്നാൽ, പിന്നീട് എതിർപ്പുകൾ ഉയർന്നതിനേത്തുടർന്ന് സ്ക്വാഡിന്‍റെ പ്രവർത്തനം നിർജീവമായിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed