തമിഴ്നാട്ടിലെ രൂക്ഷമായ വരൾച്ച ലോകത്തിന് മുന്നില്‍ തുറന്നുകാട്ടി ലിയാനാർഡോ ഡീ കാപ്രിയോ


വാഷിംഗ്ടൺ: ചരിത്രത്തിലെ ഏറ്റവും വലിയ വരൾച്ചയെ അഭിമുഖീകരിക്കുകയണ് തമിഴ്നാട്. ഭൂഗർഭ ജലനിരപ്പ് വൻ തോതിൽ കുറഞ്ഞു, ജല സ്രോതസ്സുകൾ വറ്റിവരണ്ടു. 170 ദിവസത്തോളമായി തമിഴ്നാട്ടിൽ മഴ ലഭിച്ചിട്ട്. ഈ സാഹചര്യത്തിൽ പ്രശസ്ത ഹോളിവുഡ് താരം ലിയാനാർഡോ ഡീ കാപ്രിയോ തമിഴ്നാടിന്റെ ശോചനീയാവസ്ഥ തന്റെ ഇൻസ്റ്റഗ്രാമിലൂടെ ഷെയർ ചെയ്തിരിക്കുകയാണ്. കടുത്ത വരള്‍ച്ചയിലൂടെ കടന്നുപോകുന്ന ചെന്നൈ നഗരത്തിന്റെ അവസ്ഥ ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചിരിക്കുകയാണ് അദ്ദേഹം. 3.2 കോടി ഫോളോവേഴ്‌സ് ഉണ്ട് ഡികാപ്രിയോയ്ക്ക് ഇന്‍സ്റ്റഗ്രാമില്‍.

വറ്റിത്തീരാറായ ഒരു പൊതുകിണറില്‍ നിന്ന് ഒരേ സമയം പല തൊട്ടികള്‍ ഉപയോഗിച്ച് വെള്ളം കോരാന്‍ ശ്രമിക്കുന്ന സ്ത്രീകളുടെ ചിത്രമാണ് ഡികാപ്രിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. താരത്തിന്റെ കുറിപ്പ് ഇങ്ങനെ:  "മഴയ്ക്ക് മാത്രമേ ചെന്നൈയെ ഈ അവസ്ഥയിൽ നിന്ന് രക്ഷിക്കാൻ കഴിയൂ.” പൂർണ്ണമായും ശൂന്യമായ ഒരു കിണറും വെള്ളമില്ലാത്ത നഗരവും. നാല് പ്രധാന ജലസംഭരണികൾ പൂർണ്ണമായും വരണ്ടുപോയതിനെത്തുടർന്ന് തെന്നിന്ത്യൻ നഗരമായ ചെന്നൈ പ്രതിസന്ധിയിലാണ്. രൂക്ഷമായ ജലക്ഷാമം മൂലം അടിയന്തിര പരിഹാരങ്ങൾ കൈക്കൊള്ളാൻ നഗരത്തെ നിർബന്ധിതരാക്കിയിരിക്കുകയാണ്. സർക്കാർ ടാങ്കുകളിൽ നിന്ന് വെള്ളം ലഭിക്കുന്നതിന് ജീവനക്കാർ മണിക്കൂറുകളോളം നിൽക്കണം. ജലനിരപ്പ് കുറഞ്ഞതോടെ ഹോട്ടലുകളും റെസ്റ്റോറന്റുകളും താൽക്കാലികമായി അടച്ചുപൂട്ടാൻ തുടങ്ങി, നഗരത്തിലെ മെട്രോയിൽ എയർ കോൺ ഓഫാക്കി. നഗരത്തിലെ ഉദ്യോഗസ്ഥർ ബദൽ ജലസ്രോതസ്സുകൾ കണ്ടെത്താനുള്ള ശ്രമം തുടരുന്പോൾ മഴയ്ക്കായി പ്രാർത്ഥിക്കുകയാണ് ജനങ്ങൾ."

You might also like

  • Lulu Exchange
  • Straight Forward

Most Viewed