റെക്കോഡ് വിലയ്ക്ക് ആഡംബര ഫ്‌ളാറ്റ് സ്വന്തമാക്കി തമന്ന


ചെന്നൈ: തെന്നിന്ത്യന്‍ നടി തമന്ന ഭാട്ടിയ ആഡംബര ഫ്ളാറ്റ് സ്വന്തമാക്കിയത് റെക്കോർഡ് വിലയക്ക്. തെന്നിന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരം മുംബൈയിലെ വെര്‍സോവയില്‍ കടലിനോട് ചേര്‍ന്ന് നില്‍ക്കുന്ന ആഡംബര ഫ്ളാറ്റ് സ്വന്തമാക്കിയത് നിലവിലുള്ള വിലയേക്കാള്‍ ഇരട്ടി വില കൊടുത്താണെന്നാണ് റിപ്പോര്‍ട്ട്. 

തമന്ന തന്റെ ഇഷ്ട ഫ്ളാറ്റ് സ്വന്തമാക്കാന്‍ 16കോടിയോളം രൂപ മുടക്കിയെന്നാണ് റിപ്പോര്‍ട്ട്. രജിസ്ട്രേഷനായി ഇതിനോടകം ഒരു കോടിയോളം രൂപ സ്റ്റാമ്പ് ഡ്യൂട്ടി അടച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 22 നിലകളുള്ള കെട്ടിടത്തിന്റെ പതിനഞ്ചാം നിലയാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. തമന്നയുടേയും അമ്മയുടേയും പേരിലാണ് ഫ്ളാറ്റ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതോടൊപ്പം രണ്ട് കാര്‍ പാര്‍ക്കിങ്ങുകളും താരം സ്വന്തമാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഫ്ളാറ്റില്‍ എവിടെ നിന്ന് നോക്കിയാലും കടല്‍ കാണാമെന്നത് കൊണ്ടാണ് താരം ഈ ഫ്ളാറ്റ് മോഹവില കൊടുത്ത് സ്വന്തമാക്കിയത്. അതേസമയം, ഈ വാര്‍ത്തകളോട് താരം പ്രതികരിച്ചിട്ടില്ല. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed