‘മരക്കാർ’ ലൂസിഫറിനെ കടത്തിവെട്ടും: പൃഥ്വിരാജ്
മലയാളസിനിമയ്‌ക്ക് ആഗോളതലത്തിൽ വാണിജ്യത്തിന്റെ പുതിയവാതായനങ്ങൾ തുറന്നുതന്ന സിനിമയാണ് ലൂസിഫർ. 200 കോടി നേടി ചരിത്രം കുറിച്ച ലൂസിഫർ സാറ്റലൈറ്റ് റൈറ്റിൽ മാത്രമല്ല അത് ആവർത്തിച്ചത്, ഡിജിറ്റൽ റൈറ്റിലും ഓവർസീസ് ഡിസ്‌ട്രിബ്യൂഷനിലുമെല്ലാം റെക്കോഡ് നേട്ടമായിരുന്നു ചിത്രത്തിന്റെത്.
ഡിജിറ്റൽ റൈറ്റ്‌സിന്റെ അപാരമായ സാദ്ധ്യതയാണ് ലൂസിഫറിലൂടെ മലയാള സിനിമയ്‌ക്ക് തുറന്നുകിട്ടിയതെന്ന് ചിത്രത്തിന്റെ സംവിധായകൻ പൃഥ്വിരാജ് പറഞ്ഞു. 13 കോടിയായിരുന്നു ആമസോൺ പ്രൈമിലൂടെ ലൂസിഫറിന് ലഭിച്ചത്. ലൂസിഫർ നടത്തിയത് ഒരു കാൽവയ്‌പ്പ് മാത്രമാണെന്നും, അണിയറയിൽ ഒരുങ്ങുന്ന മോഹൻലാൽ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം, മമ്മൂട്ടി ചിത്രം മാമാങ്കം എന്നിവ ലൂസിഫറിനെ കടത്തിവെട്ടുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും പൃഥ്വി പറയുന്നു.
‘ദൃശ്യം എന്ന സിനിമ റിലീസ് ചെയ്‌തതിന് ശേഷമാണ് ഒരു മലയാള ചിത്രത്തിന് ഇത്രയേറെ കളക്ട് ചെയ്യാൻ കഴിയുമെന്നൊരു തിരിച്ചറിവ് നമുക്കുണ്ടാകുന്നത്. അടുത്തൊരു വഴിത്തിരിവാണ് ലൂസിഫറിലൂടെ ലഭിച്ച പ്രീ റിലീസിംഗ് ബിസിനസെന്നും പൃഥ്വിരാജ് പറഞ്ഞു.

