കാർഷിക വായ്പ: തിരിച്ചടവ് മുടങ്ങിയാൽ ജപ്തിയെന്ന് പരസ്യം നൽകി ബാങ്കേഴ്സ് സമിതി
തിരുവനന്തപുരം: കാർഷിക വായ്പാ തിരിച്ചടവ് മുടങ്ങിയാൽ ജപ്തി നടപടികളുമായി മുന്നോട്ട് പോകുമെന്ന് ബാങ്കേഴ്സ് സമിതി പത്രങ്ങളിൽ പരസ്യം നൽകി. മൊറട്ടോറിയം കാലാവധി നീട്ടി നൽകില്ലെന്ന് ആർ.ബി.ഐ അറിയിച്ച സാഹചര്യത്തിൽ ജപ്തി ഒഴിവാക്കാനാകില്ലെന്നാണ് ബാങ്കേഴ്സ് സമിതിയുടെ വിശദീകരണം. മുഖ്യമന്ത്രി പിണറായി വിജയൻ ക്ഷണിച്ച ബാങ്കേഴ്സ് സമിതി യോഗം ചൊവ്വാഴ്ച ചേരാനിരിക്കെയുമാണ് പരസ്യം പുറത്ത് വന്നിരിക്കുന്നത്. കാർഷിക വായ്പകൾ ഉൾപ്പെടെയുള്ളവയിൻമേൽ ജപ്തി നടപടികൾ ഉടൻ ഉണ്ടാവില്ലെന്ന് കൃഷിമന്ത്രി ഉൾപ്പെടെ നടത്തിയ പ്രഖ്യാപനങ്ങൾക്ക് വിരുദ്ധമാണ് ബാങ്കേഴ്സ് സമിതിയുടെ നിലപാട്.

