സിനിമാ ജീവിതത്തിന് ഇടവേള നൽകി ഷാരൂഖ് ഖാൻ


 

മുംബൈ: തന്‍റെ തിരക്ക് പിടിച്ച സിനിമാ ജീവിതത്തിന് ചെറിയൊരു ഇടവേള നൽകിയിരിക്കുകയാണ് ഷാരൂഖ് ഖാൻ. 2018 ഡിസംബർ 21ന് പുറത്തിറങ്ങിയ ‘സീറോ’ ആണ് ഷാരൂഖിന്‍റെ ഏറ്റവും ഒടുവിലത്തെ ചിത്രം. കുടുംബത്തിന്‍റെ കൂടെ കൂടുതൽ സമയം ചിലവഴിക്കാൻ വേണ്ടിയാണ് തന്‍റെ സിനിമാ ജീവിതത്തിന് വളരെ ചെറിയൊരു ഇടവേള ഷാരൂഖ് നൽകിയിരിക്കുന്നത്. 

സിനിമയിൽ നിന്നെടുത്ത താൽക്കാലികമായ ഇടവേളയെക്കുറിച്ച് ഷാരൂഖ് പറയുന്നതിങ്ങനെ. ‘താൻ നിലവിൽ ഒരു സിനിമയിലും അഭിനയിക്കുന്നില്ല. സാധാരണ ഒരു സിനിമ കഴിയുന്പോഴേക്കും അടുത്തത് തുടങ്ങിയിരിക്കും. എന്നാൽ ഇപ്പോൾ അങ്ങനെ ചെയ്യാൻ തോന്നുന്നില്ല. കൂടുതൽ വായിക്കാനും കഥകൾ കേൾക്കാനും സിനിമകൾ കാണാനുമാണ് താൻ ഇപ്പോൾ  ആഗ്രഹിക്കുന്നത്. എന്‍റെ മക്കൾ ഇപ്പോൾ കോളേജിലാണ്. മകൾ കോളേജിൽ‍ പോവുന്നു. മകന്‍റെ പഠനം കഴിയാറായി. അതുകൊണ്ട് തന്നെ ഞാൻ എന്‍റെ കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്നു’.

You might also like

  • Lulu Exchange
  • Straight Forward

Most Viewed