മസ്തിഷ്ക ജ്വരം: മരിച്ചവരുടെ എണ്ണം 150 ആയി: സീനിയർ ഡോക്ടർക്ക് സസ്പെൻഷൻ
ബിഹാറിലെ മുസഫർപൂരിൽ മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചവരുടെ എണ്ണം 150 ആയി. ചികിത്സ തേടി എത്തിയവരാൽ നിറഞ്ഞിരിക്കുകയാണ് ശ്രീകൃഷ്ണ, കെജ്രിവാൾ ആശുപത്രികൾ. കുട്ടികൾ മരിച്ച സംഭവത്തിൽ സീനിയർ ഡോക്ടർക്ക് സസ്പെൻഷൻ. ശ്രീകൃഷ്ണ മെഡിക്കൽ കോളജ് ആശുപത്രിയിലെ സീനിയർ ഡോക്ടർ ഭീംസെൻ കുമാറിനെയാണ് സസ്പെൻഡ് ചെയ്തത്. കൂടുതൽ കുട്ടികൾ അസുഖം ബാധിച്ച് മരിക്കുന്ന സാഹചര്യത്തിലാണ് സർക്കാർ നടപടി. നിരവധി കുട്ടികൾ രോഗബാധയെ തുടർന്ന് ചികിത്സയിലാണ്.
ഇതിനിടെ ശ്രീകൃഷ്ണ ആശുപത്രി പരിസരത്ത് അസ്ഥിക്കൂടങ്ങൾ കണ്ടെത്തിയ സംഭവത്തിൽ ആശുപത്രി അധികൃതർ ആരോഗ്യ മന്ത്രാലയത്തിന് റിപ്പോർട്ട് നൽകി. വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ചുമതലപ്പെട്ടവകുപ്പുകളോട് ജില്ലാ മജിസ്‌ട്രേറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്.

