സ്ത്രീ­ കേ­ന്ദ്രീ­കൃ­ത കഥയു­മാ­യി­ നയൻ‍താ­ര മലയാ­ളത്തി­ലേ­ക്ക്


ന്യഭാഷകളിൽ‍ ഹിറ്റ് നായികയായി തിളങ്ങിനിൽ‍ക്കുന്ന നയൻതാര പൂർ‍ണമായും സ്ത്രീകഥാപാത്രത്തെ കേന്ദ്രീകരിച്ചൊരുങ്ങുന്ന കോട്ടയം കുർ‍ബാന എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് തിരിച്ചെത്തുന്നു. ഉണ്ണി ആർ‍.കഥയും തിരക്കഥയും സംഭാഷണവുമെഴുതുന്ന ചിത്രത്തിന്റെ  സംവിധായകൻ നവാഗതനായ മഹേഷ് വെട്ടിയാറാണ്. മലയാളത്തിലെ ആദ്യ ആനിമേഷൻ ചിത്രമായ ‘സ്വാമിഅയ്യപ്പ’ന്റെ രചയിതാവും സംവിധായകനുമാണ് മഹേഷ്. ചിത്രത്തിൽ‍ മലയാളത്തിലെ ഒരു പ്രമുഖ നടൻ ഗസ്റ്റ് അപ്പിയറൻസായി എത്തുന്നുമുണ്ട്. കോട്ടയമാണ് കഥാപശ്ചാത്തലം. ഇതിൽ‍ ശക്തമായ കഥാപാത്രമാണ് നയൻ‍താരയുടേത്. മലയാളത്തിൽ‍ ആദ്യമായാണ് നയൻ‍താരയെ കേന്ദ്രീകരിച്ച് ഒരു സിനിമയൊരുങ്ങുന്നത്. ‘പുതിയ നിയമ’ത്തിന് ശേഷം മലയാളത്തിൽ‍ നയൻ‍താര സിനിമകളൊന്നും ചെയ്തിട്ടില്ല.

‘ചാർ‍ലി’ക്കും ‘മുന്നറിയിപ്പി’നും ‘ലീല’യ്ക്കും ശേഷമുള്ള ഉണ്ണി.ആറിന്റെ ശ്രദ്ധേയ രചനയാണ് ‘കോട്ടയം കുർ‍ബാന’. ഫുൾ‍ ഓൺ സ്റ്റുഡിയോസ് നിർമ്‍മിക്കുന്ന ‘കോട്ടയം കുർ‍ബാന’യുടെ ഛായാഗ്രഹണം നിർ‍വ്വഹിക്കുന്നത് മധുനീലകണ്ഠനാണ്. 

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed