ദിലീപിനെ അറസ്റ്റ് ചെയ്തത് പൊലീസിന്റെ മണ്ടത്തരമായി കാണുന്നില്ലെന്ന് വിനായകൻ
ആലപ്പുഴ : നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിനെ അറസ്റ്റ് ചെയ്തത് പൊലീസിന്റെ മണ്ടത്തരമായി കാണുന്നില്ലെന്ന് നടൻ വിനായകൻ. അഥവാ അങ്ങനെയാണെങ്കിൽ സങ്കടകരമാണ്. തനിക്കും പലതും പറയാനുണ്ട്. പക്ഷെ, കാത്തിരിക്കുകയാണ്. കോടതി നടപടികൾ പൂർത്തീകരിക്കട്ടേ എന്നും വിനായകൻ പറഞ്ഞു.
സിനിമയിൽ വലിയ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. അൽപ്പംകൂടി കാത്തിരുന്നാൽ മലയാള സിനിമയിൽ നല്ല സമയം വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കലക്ടറുടെ അധ്യക്ഷതയിൽ നടന്ന 65–ാമത് നെഹ്റു ട്രോഫിയുടെ ലോഗോ പ്രകാശം നടത്തിയശേഷം പ്രതികരിക്കുകയായിരുന്നു വിനായകൻ.

