പ്രവാസികളുടെ വോട്ടവകാശത്തെ പിന്തുണച്ചു കേന്ദ്രസര്‍ക്കാർ


ന്യൂഡൽഹി : പ്രവാസികളുടെ വോട്ടവകാശത്തെ പിന്തുണച്ചു കേന്ദ്രസര്‍ക്കാർ സുപ്രീം കോടതിയിൽ. പ്രവാസികൾക്കു വോട്ടവകാശം ഉറപ്പാക്കാൻ ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്യുമെന്നു കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. നിയമഭേദഗതി എപ്പോള്‍ നടപ്പാക്കാനാകുമെന്ന കോടതിയുടെ ചോദ്യത്തിന് രണ്ടാഴ്ചത്തെ സമയം കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രവാസികൾക്ക് അവർ താമസിക്കുന്ന വിദേശരാജ്യങ്ങളിൽനിന്ന് ഇന്ത്യയിലെ തിരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്യാനുള്ള അവകാശമാണ് ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്തു നടപ്പിൽ വരുത്താൻ തയാറാണെന്നു സർക്കാർ അറിയിച്ചത്. അറ്റോർണി ജനറൽ കെ.കെ. വേണുഗോപാലാണ് കേന്ദ്ര നിലപാട് സുപ്രീം കോടതിയിൽ അറിയിച്ചത്. പ്രവാസികൾക്കു വോട്ടവകാശം നൽകാൻ നേരത്തേ തന്നെ തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനമെടുത്തിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed