സാങ്കേതിക തകരാർ; എക്‌സ് പണിമുടക്കി


സമൂഹമാധ്യമമായ എക്‌സിന്റെ പ്രവർത്തനം ഒരു മണിക്കൂർ നിലച്ചു. വ്യാഴം പകൽ പതിനൊന്നോടെയാണ്‌ ലോകമെമ്പാടുമുള്ള ഉപയോക്താക്കൾക്ക്‌ സാങ്കേതിക തടസ്സം നേരിട്ടത്. വെബ്‌സൈറ്റിലും മൊബൈൽ ആപ്ലിക്കേഷനിലും സൈറ്റ് തുറക്കുന്ന ഉപയോക്താക്കൾക്ക് പോസ്റ്റുകൾക്ക് പകരമായി വെൽകം ടു എക്‌സ്‌ എന്നാണ്‌ കാണിച്ചിരുന്നത്‌. എക്‌സിലും അതിന്റെ പ്രീമിയം പതിപ്പായ എക്‌സ്‌ പ്രോയിലും സാങ്കേതിക തടസ്സമുണ്ടായതായി ‘ഡൗൺഡിറ്റക്ടർ’ റിപ്പോർട്ട്‌ ചെയ്തു. സാങ്കേതിക തകരാറിന്റെ കാരണങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല. 

ട്വിറ്റർ ഡൗൺ എന്ന ഹാഷ്‌ടാഗും സമൂഹമാധ്യമങ്ങളിൽ ട്രെൻഡിങ്ങായി.

article-image

awraser

You might also like

Most Viewed