കപ്പല്‍ ശാലയില്‍ ഔദ്യോഗിക രഹസ്യം ചോര്‍ത്തിയ കരാര്‍ ജീവനക്കാരന്‍ അറസ്റ്റില്‍

കൊച്ചി: കൊച്ചി കപ്പല്‍ ശാലയില്‍ ഔദോഗിക രഹസ്യം ചോര്‍ത്തിയ സംഭവത്തില്‍ കരാര്‍ ജീവനക്കാരന്‍ അറസ്റ്റില്‍. മലപ്പുറം സ്വദേശി ശ്രീനിഷ് പൂക്കോടനെയാണ് സൗത്ത് പൊലീസ് അറസ്റ്റു ചെയ്തത്. നാവികസേനക്കായി നിര്‍മിക്കുന്ന കപ്പലിന്റെ തന്ത്രപ്രധാന ഭാഗങ്ങള്‍ ഉള്‍പ്പെടെ ഇയാള്‍ മൊബൈലില്‍ പകര്‍ത്തിയെന്നാണ് ആരോപണം.
ഐഎന്‍എസ് വിക്രാന്തിന്റെയും ചിത്രങ്ങള്‍ ശ്രീനിഷ് പകര്‍ത്തിയതായി കണ്ടെത്തി. ചിത്രങ്ങള്‍ സമൂഹമാധ്യമം വഴി കൈമാറിയതായും കണ്ടെത്തിയിട്ടുണ്ട്. എയ്ഞ്ചല്‍ പായല്‍ എന്ന സമൂഹമാധ്യമ അക്കൗണ്ടിലേക്കാണ് ചിത്രങ്ങള്‍ കൈമാറിയതെന്ന് എറണാകുളം സൗത്ത് പൊലീസ് പറഞ്ഞു. ഇന്റലിജന്‍സ് ബ്യൂറോ, കപ്പല്‍ ശാലയിലെ ആഭ്യന്തരസുരക്ഷ അന്വേഷണ വിഭാഗം എന്നിവയുടെ അന്വേഷണത്തിലാണ് സംഭവം കണ്ടെത്തിയത്. പൊലീസ് അറസ്റ്റ് ചെയ്ത ശ്രീനിഷിനെ റിമാന്‍ഡ് ചെയ്തു.
sdaadsadsdsaads