ഇന്റർ‍നെറ്റ് കൈമാറ്റത്തിന് വൈഫൈക്ക് പകരം ലൈഫൈ ടെക്‌നോളജി


ഇന്റർ‍നെറ്റ് കൈമാറ്റത്തിന് ഇനി‍ പുതിയ ടെക്‌നോളജി. വൈഫൈക്ക് പകരം ലൈഫൈ സാങ്കേതികവിദ്യ ഇന്റർ‍നെറ്റും ഡേറ്റയും കൈമാറുന്നതിന് ഉപയോഗിക്കാൻ ‍കഴിയും.

വൈ−ഫൈ മാനദണ്ഡങ്ങളിലെ പുതിയ ഭേദഗതിയായി 802.11bb (ലൈഫൈ) ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കൽ‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എന്‍ജീനിയേഴ്‌സ്(ഐഇഇഇ) അംഗീകാരം നൽ‍കിയിട്ടുണ്ട്. വെളിച്ചത്തിനൊപ്പം ഡേറ്റ കൈമാറ്റം സാധ്യമാക്കുന്ന സാങ്കേതിക വിദ്യയാണ് ഇത്. എന്നാൽ‍ നിലവിലുള്ള വൈഫൈ സംവിധാനവുമായി ചേർ‍ന്നായിരിക്കും ലൈഫൈ പ്രവർ‍ത്തിക്കുക.

802.11bb വിവരക്കൈമാറ്റത്തിന് 800−1000 എന്‍എം ശ്രേണിയിലുള്ള ഇന്‍ഫ്രാറെഡ് പ്രകാശമാണ് ഉപയോഗിക്കുന്നത്. വൈഫൈ സാങ്കേതികവിദ്യ റേഡിയോ തരംഗങ്ങൾ‍ ഉപയോഗിച്ചു വിവരക്കൈമാറ്റം നടത്തുമ്പോൾ‍ പ്രകാശം വഴി വിവരക്കൈമാറ്റം നടത്താന്‍ കഴിയുന്ന സാങ്കേതികവിദ്യയാണ് ലൈഫൈയിൽ‍ ഉപയോഗിച്ചിരിക്കുന്നത്. 10 എംബിപിഎസ് മുതൽ‍ 9.8 എംബിപിഎസ് വരെ വേഗത്തിൽ‍ ആശയവിനിമയം നടത്താം.

സാധാരണ ബൾ‍ബുകളിൽ‍ ലൈഫൈ ചിപ്പ് ഘടിപ്പിച്ച് അവയെ ലൈഫൈ ബൾ‍ബുകളാക്കി മാറ്റുകയാണ് ചെയ്യുന്നത്. ഇത് നമ്മുക്ക് കാണാന്‍ കഴിയാത്തത്ര വേഗത്തിൽ‍ മിന്നും. ഇത് വഴിയാണ് ഡേറ്റ കൈമാറ്റ പ്രവർ‍ത്തനം നടക്കുക. ഇത് വൈഫേയേക്കാൾ‍ വേഗത്തിലായിരിക്കും. 2012ലാണ് ലൈഫൈ ആദ്യമായി പ്രദർ‍ശിപ്പിച്ചത്.

article-image

g

You might also like

  • Lulu Exchange
  • Straight Forward

Most Viewed