കിയ സെൽറ്റോസ് ഫേസ്‌ലിഫ്റ്റ് എത്തി; വില 10.89 ലക്ഷം മുതൽ
കിയ സെൽറ്റോസ് ഫേസ്‌ലിഫ്റ്റ് വിപണിയിൽ എത്തി. 18 വകഭേദങ്ങളുമായാണ് കിയ സെൽറ്റോസ് മുഖംമിനുക്കി എത്തിയത്. സെൽറ്റോസ് ബുക്കിങ്ങിനായി കെ കോഡ് എന്ന പ്രീമിയം ഡെലിവറി സംവിധാനം വഴി കഴിയും. 10.89 ലക്ഷം രൂപ മുതൽ 19.99 ലക്ഷം രൂപ വരെയാണ് ഈ വാഹനത്തിന്റെ എക്സ്ഷോറൂം വില.
ടെക്−ലൈന്‍, ജി.ടി.ലൈന്‍, എക്സ്−ലൈന്‍ എന്നീ മൂന്ന് വിഭാഗങ്ങളിലായി രണ്ട് പെട്രോൾ എന്‍ജിനുകളിലും ഒരു ഡീസൽ എന്‍ജിനുമൊപ്പം മൂന്ന് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളിലായി 18 വേരിയന്റുകളിലായാണ് വാഹനം വിപണിയിലെത്തിച്ചിരിക്കുന്നത്. 25,000 രൂപ അഡ്വാന്‍സായി നൽകി വാഹനം ബുക്ക് ചെയ്യാന്‍ കഴിയും.
1.5 ലീറ്റർ പെട്രോൾ പതിപ്പിന് 10.89 ലക്ഷം രൂപ മുതൽ 16.59 ലക്ഷം രൂപവരെയും 1.5 ലീറ്റർ ടർബോ പെട്രോൾ പതിപ്പിന് 14.99 ലക്ഷം രൂപ മുതൽ 19.99 ലക്ഷം രൂപ വരെയും 1.5 ലീറ്റർ ഡീസൽ പതിപ്പിന് 11.99 ലക്ഷം രൂപ മുതൽ 19.99 ലക്ഷം രൂപ വരെയുമാണ് വില. 2019 ഓഗസ്റ്റിൽ ലോഞ്ച് ചെയ്തതിനുശേഷം, ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവികളിലൊന്നാണ് സെൽറ്റോസ്. എട്ട് നിറങ്ങളിലാണ് ഇത്തവണ സെൽറ്റോസ് എത്തിയിട്ടുള്ളത്.
കൂടുതൽ സുരക്ഷ ഉറപ്പാക്കുന്നതിനായി അഡാസ് ലെവൽ−2 സംവിധാനം നൽകിയതാണ് ഈ വരവിലെ മറ്റൊരു പ്രത്യേകത. എട്ട് ഇഞ്ച് വലിപ്പത്തിലെ ഹെഡ്‌സ്അപ്പ് ഡിസ്‌പ്ലേ, ഡ്യുവൽ സോണ്‍ ക്ലൈമറ്റ് കൺട്രോൾ, പനോരമിക് സണ്‍റൂഫ് എന്നീ ഫീച്ചറുകൾക്കൊപ്പം കരുത്തുറ്റ് സുരക്ഷ സംവിധാനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. മിഡ്−സൈസ് എസ്യുവി വിഭാഗത്തിൽ ഹ്യുണ്ടായ് ക്രെറ്റയ്ക്കും ഗ്രാന്‍ഡ് വിറ്റാരയ്ക്കുമൊപ്പമായിരിക്കും സെൽറ്റോസ് മത്സരിക്കുക.
drhdh

