നവംബർ മുതൽ 4ജി സേവനങ്ങൾ ആരംഭിക്കുമെന്ന് ബിഎസ്എൻഎൽ


നവംബർ മുതൽ 4ജി സേവനങ്ങൾ ആരംഭിക്കുമെന്ന് ബിഎസ്എൻഎൽ. 6ആമത് ഇന്ത്യൻ മൊബൈൽ കോൺഗ്രസിൽ വച്ചായിരുന്നു ബിഎസ്എൻഎലിൻ്റെ പ്രഖ്യാപനം. മറ്റ് മൊബൈൽ സേവനദാതാക്കൾ 5ജി പ്രഖ്യാപിച്ചപ്പോഴാണ് ബിഎസ്എൻഎലിൻ്റെ 4ജി പ്രഖ്യാപനം.

ഈ വർഷം നവംബറോടുകൂടി 4ജിയിലേക്ക് മാറുമെന്നും അടുത്ത വർഷം തന്നെ 5ജിയിലേക്ക് അപ്‌ഗ്രേഡ് ചെയ്യുമെന്നും കമ്പനി പ്രഖ്യാപിച്ചു. 18 മാസങ്ങൾക്കുള്ളിൽ 1.25 ലക്ഷം 4ജി മൊബൈൽ സൈറ്റുകൾ രാജ്യത്ത് സ്ഥാപിക്കും. പ്ലാൻ താരിഫുകളെപ്പറ്റി കമ്പനി അറിയിച്ചിട്ടില്ല. ഏതെല്ലാം നഗരങ്ങളിലാണ് ആദ്യം 4ജി സേവനം എത്തുകയെന്നും കമ്പനി വ്യക്തമാക്കിയിട്ടില്ല. 2023 ഓഗസ്റ്റ് 15ഓടെ 5ജിയിലേക്ക് അപ്ഗ്രേഡ് ചെയ്യുമെന്നാണ് കമ്പനിയുടെ അവകാശവാദം.

article-image

cgjc

You might also like

Most Viewed