ബോളിവുഡ് നടൻ അരുണ്‍ ബാലി അന്തരിച്ചു

പ്രമുഖ ബോളിവുഡ് നടൻ അരുണ്‍ ബാലി (79) അന്തരിച്ചു. മുംബൈയിലെ വസതിയിൽ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. മകൻ അൻകുഷ് ആണ് മരണ വാർത്ത സ്ഥിരീകരിച്ചത്. രോഗപ്രതിരോധശേഷി ഇല്ലാതാക്കുന്ന മൈസ്തീനിയ ഗ്രാവിസ് ബാധിച്ച് ഏറെനാളായി ചികിത്സയിലായിരുന്നു. ടിവി സീരിയൽ സ്വാഭിമാനിലൂടെയാണ് അരുൺ ബാലി ശ്രദ്ധേയനായത്. ലേഖ് ടണ്ടന്‍റെ ടിവി ഷോ ദൂസ്ര കേവലിൽ ഷാരുഖ് ഖാന്‍റെ അമ്മാവന്‍റെ വേഷത്തിലാണ് കാമറയ്ക്കുമുന്നിൽ അരുൺ ബാലി അരങ്ങേറിയത്. തുടർന്ന് ചാണക്യ, സ്വാഭിമാൻ, ദേശ് മേൻ നികല്ല ഹോഗാ ചാന്ദ് തുടങ്ങിയ നിരവധി സീരിയലുകളിൽ വേഷമിട്ടു.
നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. സൗഗന്ധ്, ലഗേ രഹോ മുന്നാ ഭായ്, 3 ഇഡിയറ്റ്, റെഡി, ബർഫി, കേദാർനാഥ്, സാമ്രാട്ട് പൃഥ്വിരാജ്, ലാൽ സിംഗ് ഛദ്ദ തുടങ്ങിയവയാണ് അഭിനയിച്ച സിനിമകൾ. അമിതാഭ് ബച്ചനും രശ്മിക മന്ദാനയും അഭിനയിച്ച ഗുഡ്‌ബൈ ആണ് ഏറ്റവും അവസാനം അഭിനയിച്ച ചിത്രം.
xhyfh