ഒന്നിലധികം പേരുമായി ഒരേ സമയം ട്വീറ്റ്; പുതിയ ഫീച്ചറുമായി ട്വിറ്റർ


പുതിയ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി ട്വിറ്റർ. ഒന്നിലധികം പേരുമായി ഒരേ സമയം ട്വീറ്റ് ചെയ്യാൻ സാധിക്കുന്ന ഫീച്ചറാണ് ട്വിറ്റർ അവതരിപ്പിക്കാനൊരുങ്ങുന്നത്. ഈ കൊളാബോറേഷൻസ് ഫീച്ചർ ഉപയോക്താക്കൾക്ക് കൂടുതൽ ഉപകാരപ്രദമാകുമെന്നാണ് വിലയിരുത്തൽ. ഒരാൾ ട്വീറ്റ് തയ്യാറാക്കി മറ്റുള്ളവർ‍ക്ക് റിക്വസ്റ്റ് അയക്കുന്നു അവർ‍ അത് അക്സപ്റ്റ് ചെയ്താൽ ഒന്നിച്ചുതന്നെ ട്വീറ്റ് ചെയ്യാൻ‍ സാധിക്കുന്ന തരത്തിലാണ് ഈ ഫീച്ചർ ഡെവലപ് ചെയ്തിരിക്കുന്നത്. ഉപയോക്താവിന് അവരുടെ ബിസിനസ്സ് പാർട്ട്നേർസിനോടും ബ്രാൻഡുകളോടും സഹകരിച്ച് ഇതുവഴി ഇനി എളുപ്പത്തിൽ ട്വീറ്റുകൾ പങ്കുവെയ്ക്കാൻ സാധിക്കും.

കഴിഞ്ഞ ഡിസംബർ മുതലെ ട്വിറ്റർ ഈ ഫീച്ചർ അവതരിപ്പിക്കാൻ ശ്രമങ്ങൾ നടത്തുന്നതായി മൊബൈൽ ഡെവലപ്പറായ അലെസാൻഡ്രോ പലൂസി വെളിപ്പെടുത്തിയിരുന്നു. പരസ്യ വീഡിയോകളും ഇതുപോലെ കൊളാബറേഷനിലൂടെ പരസ്യപ്പെടുത്താൻ സാധിക്കും. ഇങ്ങനെ ചെയ്യുന്ന ട്വീറ്റുകളിൽ മുകളിലായി പങ്കാളിയായ ആളുടെ പേരും കാണും. ഇതിന് വേണ്ടി ട്വീറ്റ് കംപോസർ സ്‌ക്രീനിൽ പുതിയ കൊളാബൊറേഷൻ‍സ് ബട്ടൻ ചേർക്കുമെന്നും പലൂസി പറഞ്ഞു.

എങ്ങനെയാണ് ഇത് ചെയ്യേണ്ടത് എന്ന മാതൃകയും അദ്ദേഹം ഒപ്പം പങ്കുവെച്ചിട്ടുണ്ട്. പരസ്പരം ഫോളോ ചെയ്യുന്ന ആളുകൾക്ക് മാത്രമേ ഒന്നിച്ച് ട്വീറ്റ് ചെയ്യാൻ സാധിക്കൂ. റിക്വസ്റ്റ് ആൾ സ്വീകരിച്ചാൽ മാത്രമേ പങ്കാളികളുടേയെല്ലാം അക്കൗണ്ടിൽ ഈ ട്വീറ്റ് പോസ്റ്റ് ചെയ്യപ്പെടും.

You might also like

  • Straight Forward

Most Viewed