ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു; സെൻസോഡൈനിന് പത്തു ലക്ഷം പിഴ; പരസ്യം വിലക്കി
ലോകമെങ്ങുമുള്ള ഡെന്റിസ്റ്റുകൾ ശുപാർശ ചെയ്തത്, ലോകത്തെ ഒന്നാം നമ്പർ പേസ്റ്റ് തുടങ്ങിയ തെറ്റിദ്ധാരണാജനകമായ പരസ്യം നൽകിയ സെൻസോഡൈൻ ടൂത്ത് പേസ്റ്റിന് ദേശീയ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി പത്തു ലക്ഷം രൂപ പിഴ വിധിച്ചു.
ഈ പരസ്യം പ്രസിദ്ധീകരിക്കുന്നത് സംപ്രേഷണം ചെയ്യുന്നതും വിലക്കിയിട്ടുമുണ്ട്. അതോറിറ്റി സ്വയമെടുത്ത കേസിലാണ് നടപടി. തങ്ങളുടെ അവകാശവാദങ്ങൾ സ്ഥാപിക്കാൻ ഉതകുന്ന യാതൊരു രേഖകളും സെന്‍സോഡൈനിന് ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്നും തെറ്റിദ്ധാരണയുണ്ടാക്കുന്നതാണ് പരസ്യമെന്നും അതോറിറ്റി ഉത്തരവിൽ ചൂണ്ടിക്കാട്ടി.

