12-14 പ്രായക്കാരായ 50 ലക്ഷം പേര്‍ക്ക് ആദ്യ ഡോസ് വാക്സിന്‍ നല്‍കി -കേന്ദ്ര ആരോഗ്യ മന്ത്രാലയം
രാജ്യത്തെ 12നും 14നും ഇടയില്‍ പ്രായമുള്ള 50 ലക്ഷത്തിലധികം കുട്ടികള്‍ക്ക് ആദ്യ ഡോസ് വാക്സിന്‍ നല്‍കിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം ചൊവ്വാഴ്ച അറിയിച്ചു.
ഇതോടെ ലോകത്തെ ഏറ്റവും ബ്യഹത്തായ വാക്സിനേഷന്‍ യജ്ഞത്തില്‍ ഒരു പൊന്‍തൂവല്‍ കൂടി രാജ്യം നേടിയിരിക്കുകയാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സൂഖ് മാണ്ഡവ്യ ട്വീറ്റ് ചെയ്തു.
ചൊവ്വാഴ്ച വൈകീട്ട് ഏഴു വരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് ഇതുവരെ നല്‍കിയ കോവിഡ് വാക്സിനേഷന്‍ ഡോസുകളുടെ എണ്ണം 181.85 കോടി കടന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആരോഗ്യ മന്ത്രാലയത്തിന്‍റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം, 2.2 കോടിയിലധികം ബൂസ്റ്റര്‍ ഡോസുകള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മുന്‍ നിര പ്രവര്‍ത്തകര്‍ക്കും 60 വയസിന് മുകളിലുള്ളവര്‍ക്കും നല്‍കിയിട്ടുണ്ട്.
കോവിഡിനെതിരായ രാജ്യവ്യാപകമായ വാക്സിനേഷന്‍ യജ്ഞത്തിന് കഴിഞ്ഞ വര്‍ഷം ജനുവരി 16 മുതലാണ് തുടക്കമിടുന്നത്.

