ഫേസ്ബുക്ക് ഉപയോക്താക്കളുടെ എണ്ണത്തിൽ‍ വൻ‍ ഇടിവ്


സാമൂഹിക മാധ്യമ ഭീമനായ ഫേസ്ബുക്കിന്റെ പ്രതിദിന ഉപയോക്താക്കളിലും ഓഹരിയിലും വന്‍ ഇടിവ്. ഓഹരിവിലയിൽ‍ 22 ശതമാനം ഇടിവാണ് കന്പനിക്ക് ഉണ്ടായത്. ഇതുവഴി 200 ബില്ല്യൺ ഡോളറിന്റെ നഷ്ടമാണ് ഫേസ്ബുക്ക് കണക്കാക്കുന്നത്. മാതൃകന്പനിയായ മെറ്റ പുറത്ത് വിട്ട 2021 അവസാന പാദത്തിലെ ഏണിംഗ് റിപ്പോർ‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വ്യാപാരം ആരംഭിച്ച് മണിക്കൂറുകൾ‍ക്കുള്ളിൽ‍ മെറ്റയുടെ ഓഹരിയിൽ‍ 22.9 ശതമാനത്തിന്റെ ഇടിവുണ്ടായി.

ആപ്പിളിന്റെ സ്വകാര്യത പോളിസിയിലെ മാറ്റങ്ങളുടെ ഫലമായി തിരിച്ചടികൾ‍ നേരിടുന്നുണ്ടെന്നാണ് ഫേസ്ബുക്കിന്റെ വിലയിരുത്തൽ‍. ഇതിന് പുറമേ ടിക്‌ടോക്ക്, യുട്യൂബ് പോലുള്ള എതിരാളികളിൽ‍ നിന്നുള്ള മത്സരവും ഫേസ്ബുക്കിൽ‍ നിന്നും വരുമാന വളർ‍ച്ച മന്ദഗതിയിലാക്കി. ഇതിന് പുറമേ ഫേസ്ബുക്കിൽ‍ പരസ്യം നൽ‍കുന്നതും കുറഞ്ഞിട്ടുണ്ട്. ഫേസ്ബുക്കിന്റെ ചരിത്രത്തിൽ‍ തന്നെ ആദ്യമായാണ് നാലാം പാദത്തിൽ‍ പ്രതിമാസ സജീവ ഉപയോക്താക്കൾ‍ 2.91 ബില്ല്യണാവുന്നത്. ട്വിറ്റർ‍, സ്‌നാപ്ചാറ്റ്, പിന്ററസ്റ്റ് എന്നീ സോഷ്യൽ‍മീഡിയ പ്ലാറ്റ്‌ഫോമുകളിലെ ഓഹരിയും ഇടിഞ്ഞിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed