ജൂണോടെ ടെസ്‌ല ഇന്ത്യൻ വിപണിയിലേക്ക്


ന്യൂഡൽഹി: ജൂണോടെ ടെസ്‌ല ഇന്ത്യൻ വിപണിയിലേക്ക് ഇക്കഴിഞ്ഞ ഒക്ടോബറിൽ‍ ടെസ്‌ല സിഇഒ ഇലോൺ മസ്‌ക് 2021ൽ‍ ടെസ്ലയുടെ ഇന്ത്യൻ‍ എൻ‍ട്രി ട്വീറ്റിലൂടെ സ്ഥിരീകരിച്ചിരുന്നു. ഇപ്പോഴിതാ ജൂൺ‍ 2021ഓടെ ടെസ്‌ലയുടെ കടന്നുവരവുറപ്പിക്കാമെന്ന് ചില കന്പനി വൃത്തങ്ങളെ ഉദ്ധരിച്ച് ഇക്കണോമിക് ടൈംസ് റിപ്പോർ‍ട്ട് ചെയ്യുന്നു. ലോകത്തെ ഏറ്റവും മൂല്യയമുള്ള ഓട്ടോമൊബൈൽ‍ കോർ‍പ്പറേഷൻ‍ (മാർ‍ക്കറ്റ് ക്യാപ് പ്രകാരം) അടുത്ത മാസം ബുക്കിംഗ് പുനരാരംഭിക്കാനും 2021−22 സാന്പത്തിക വർ‍ഷത്തിന്റെ ആദ്യ പാദം അവസാനത്തോടെ ഡെലിവറി ആരംഭിക്കാനും ഉള്ള പദ്ധതികളിലാണെന്നും റിപ്പോർ‍ട്ടുകൾ‍. 

2016ൽ‍ ട്വിറ്ററിൽ‍ എലോൺ‍ മസ്‌ക് പ്രഖ്യാപിച്ചതുപോലെ, ഇന്ത്യയിൽ‍ ആദ്യമായി ലഭ്യമാകുന്ന മോഡൽ‍ മോഡൽ‍ 3 സെഡാൻ‍ ആയിരിക്കും. പ്രതീക്ഷിക്കുന്ന വില ഏകദേശം 55−60 ലക്ഷം രൂപയാണ്.  അടുത്ത മാസം മുതൽ‍ ഇന്ത്യയിൽ‍ ബുക്കിംഗ് പുനരാരംഭിക്കുമെന്നും റിപ്പോർ‍ട്ടിൽ‍ പറയുന്നു.

You might also like

  • Straight Forward

Most Viewed