‘സ്റ്റാര്‍ബക്‌സ്’ ഇനി കൊച്ചിയിലും


കൊച്ചി: കോഫിഷോപ്പുകളുടെ രാജാവ് ‘സ്റ്റാര്‍ബക്‌സ്’ കേരളത്തിലേക്കും. ലോകത്തിലെ ഏറ്റവും വലിയ കോഫി ഷോപ് ശൃംഖലയായ സ്റ്റാര്‍ ബക്‌സിന്റെ ഇരുന്നൂറ്റി ഒന്നാമത് സ്റ്റോറാണ് കൊച്ചി ലുലുമാളില്‍ തുറന്നത്. ലുലുമാളില്‍ ആരംഭിച്ച സ്റ്റോര്‍ കൂടെ ഉള്‍പ്പെടുമ്പോള്‍ 14 നഗരങ്ങളിലാണ് തങ്ങളുടെ ബ്രാന്‍ഡ് സാന്നിധ്യം സ്റ്റാര്‍ബക്‌സ് ഉറപ്പിക്കുന്നത്. ഇന്ത്യയില്‍ ടാറ്റ ഗ്രൂപ്പുമായി ചേര്‍ന്ന് ടാറ്റ സ്റ്റാര്‍ബക്‌സ് എന്ന പേരില്‍ 50:50 ജോയ്ന്റ് വെഞ്ച്വര്‍ ആയാണ് യുഎസ് കോഫി ബ്രാന്‍ഡ് തങ്ങളുടെ സ്ഥാനമുറപ്പിച്ചിട്ടുള്ളത്.


കഴിഞ്ഞ എട്ട് വര്‍ഷമായി ഇന്ത്യയില്‍ ശക്തമായ സാന്നിധ്യമുള്ള ബ്രാന്‍ഡിന്റെ ആദ്യ കേരള ഷോപ്പ് ആണ് ലുലുവില്‍ തുടങ്ങുന്നത്. കേരളത്തിലെ കടലോര നഗരവും വിവിധ സംസ്്കാരങ്ങള്‍ ഒന്നിക്കുന്ന ഇടങ്ങവുമെന്ന നിലയിലാണ് തങ്ങള്‍ കൊച്ചിയിലേക്ക് ചുവടുവയ്ക്കുന്നതെന്ന് ടാറ്റ സ്റ്റാര്‍ബക്ക്‌സ് സിഇഓ നവീന്‍ ഗുര്‍നനേ പറയുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed