ഖത്തർ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി ജിയോ ഫൈബറിൽ 11,200 കോടി രൂപ നിക്ഷേപം നടത്തുമെന്ന് സൂചന

ദോഹ: ദോഹ ആസ്ഥാനമായുള്ള ഖത്തർ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി ജിയോ ഫൈബറിൽ 11,200 കോടി രൂപ നിക്ഷേപം നടത്തിയേക്കും. ഇതുസംബന്ധിച്ച് മുകേഷ് അംബാനിയുടെ റിലയൻസുമായി ചർച്ച പുരോഗമിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ.റിലയൻസിന്റെ തന്നെ ഫൈബർ ഒപ്റ്റിക് ബിസിനസ് നടത്തുന്നത് ഇൻഫ്രസ്ട്രക്ചർ ഇൻവെസറ്റ്മെന്റ് ട്രസ്റ്റാണ്. ജിയോ ഡിജിറ്റൽ ഫൈബർ പ്രൈവറ്റ് ലിമിറ്റഡ് എന്നപേരിലാണ് കന്പനി അറിയപ്പെടുന്നത്.
നിലവിൽ ട്രസ്റ്റിന് 7 ലക്ഷം കിലോമീറ്റർ ഒപ്ടിക്കൽ ഫൈബർ ശൃംഖലയുണ്ട്. 11 ലക്ഷം കിലോമീറ്റർകൂടി നെറ്റ് വർക്ക് വ്യാപിപ്പിക്കാനാണ് കന്പനി ലക്ഷ്യമിടുന്നത്. ജിയോ പ്ലാറ്റ്ഫോമിലൂടെ 2000 കോടി ഡോളർ സമാഹരിച്ചശേഷം അടുത്തതായി ഫൈബർ നെറ്റ് വർക്കിലേയ്ക്ക് നിക്ഷേപം സമാഹരിക്കാനാണ് റിലയന്സ് ലക്ഷ്യമിടുന്നത്. 5ജി സേവനവും ഇതിനുകീഴിലാകും കൊണ്ടുവരിക.