നിസാൻ: പ്രചരണം അടിസ്ഥാന രഹിതം


തിരുവനന്തപുരം:  നിസാൻ കന്പനി മനംമടുത്ത് കേരളം വിടുകയാണെന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരം പ്രചരണങ്ങൾ സംസ്ഥാനത്തിന്‍റെ വികസനത്തെ ഇല്ലാതാക്കുന്നതാണെന്നും കന്പനി ആവശ്യപ്പെട്ട കാര്യങ്ങളെല്ലാം സർക്കാർ ചെയ്തു നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ടെക്നോപാർക്കിന് പുറമേ കിൻഫ്രയിലും ഭൂമി അനുവദിക്കണമെന്ന് കന്പനി ആവശ്യപ്പെടുകയും ഇത് സർക്കാർ സാധ്യമാക്കുകയും ചെയ്തു.

കന്പനിയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് വേണ്ടി മാത്രം കെ. ബിജു ഐ.എ.എസ്സിനെ സർക്കാർ ചുമതലപ്പെടുത്തിയിട്ടുണ്ട്. നിസാന്‍റെ അറുനൂറോളം ജീവനക്കാർ കേരളത്തിൽ ജോലി ചെയ്യുന്നുണ്ടെന്നും ഇതുപോലും മനസ്സിലാക്കാതെയാണ് ചിലർ വ്യാജ പ്രചരണം നടത്തുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed