ടെക്‌നോ ഫാന്‍റം 9 വിപണിയിൽ; അത്ഭുതപ്പെടുത്തുന്ന വില
ന്യൂഡൽഹി: ആഗോള പ്രീമിയം സ്മാർട് ഫോണായ ടെക്‌നോയുടെ ഏറ്റവും പുതിയ പതിപ്പായ ഫാന്‍റം 9 വിപണിയിലെത്തി. ഇ-കോമേഴ്സ് പ്ലാറ്റ്‌ഫോമായ ഫ്ളിപ്പ്കാർട്ടിൽ നിന്നും ഫോണുകൾ സ്വന്തമാക്കാം. ഇൻ ഡിസ്‌പ്ലേ ഫിംഗർ പ്രിന്‍റ് സെൻസറും, 6 ജി.ബി റാമും അടങ്ങുന്ന ഫോണിന്‍റെ വില 14,999രൂപയാണ്. 15000 രൂപയിൽ താഴെ വിലവരുന്ന സ്മാർട് ഫോൺ ശ്രേണിയിൽ ആദ്യമായി ഇൻ ഡിസ്‌പ്ലേ ഫിംഗർ പ്രിന്‍റ് സെൻസർ അവതരിപ്പിക്കുന്നു എന്ന പ്രത്യേകതയുമുണ്ട് ഫാന്‍റം 9ന്.
ഇതിനായി ഫോട്ടോസെൻസിറ്റീവ് ഫിംഗർപ്രിന്‍റ് സാങ്കേതികവിദ്യ ഉപയോഗിച്ച് വേഗതയേറിയതും സുരക്ഷിതവുമായ സ്‌ക്രീൻ അൺലോക്കിംഗിനായി സ്‌ക്രീനിന് അടിയിലായി ലെൻസ് ഉപയോഗിക്കുന്നു. ഡ്യൂവൽ ഫ്രണ്ട് ഫ്‌ളാഷ് ലൈറ്റുകൾ, ഡോട്ട് നോച്ച് സ്‌ക്രീൻ എന്നിവയും ഉൾപ്പെടുത്തിയിരിക്കുന്നു.
ദക്ഷിണേഷ്യ മേഖലയിലെ മൊത്തത്തിലുള്ള വിപുലീകരണ 16 എം.പിയുടെ പ്രാഥമിക ക്യാമറ, 2 എം.പി ഡെപ്ത് ക്യാമറ, 8.എം.പിയുടെ 120ഡിഗ്രി അൾട്രാ വൈഡ് ലെൻസ് എന്നിങ്ങനെ എ.ഐ ട്രിപ്പിൾ റിയർ ക്യാമറയാണ് ഫോണിന്റെ പിൻ ഭാഗത്ത് ഉൾപ്പെടുത്തിയിരിക്കുന്നത്. 32 എം.പിയുടെ ഹൈ റെസൊല്യൂഷൻ ക്യാമറയാണ് സെൽഫി ഉപയോഗത്തിനായി ഫോണിന്റെ മുൻ ഭാഗത്ത് ക്രമീകരിച്ചിരിക്കുന്നത്.
6.4ഇഞ്ച് സ്‌ക്രീനോടുകൂടിയ ഫോണിൽ 19.5:9 അനുപാതത്തിലുള്ള എഫ്.എച്ച്.ഡി അമോലെഡ് ഡോട്ട് നോച്ച് ഡിസ്‌പ്ലേ മികച്ച കാഴ്ച അനുഭവം സാധ്യമാക്കുന്നു. 91.47 ശതമാനമാണ് ബോഡി സ്‌ക്രീൻ അനുപാതം. 2.3 ജിഗാഹെട്‌സ് ഒക്ടാ−കോർ ഹെലിയോ പി 35 പ്രോസസ്സർ, മികച്ച വേഗത നൽകാൻ സാധിക്കുന്ന 12 എൻ.എം ടെക്‌നോളജി അടിസ്ഥാനമാക്കിയ 6 ജി.ബി റാം, 128 ജി.ബി ഇന്റർണൽ സ്റ്റോറേജ് എന്നിവ ഫാന്‍റം 9നെ മികവുറ്റതാക്കുന്നു.
മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് എക്‌േസ്റ്റണൽ മെമ്മറി 256 ജി.ബി വരെ വർദ്ധിപ്പിക്കാനും സാധിക്കും. 3500 എം.എ.എച്ച് ആണ് ബാറ്ററി കരുത്ത്. എല്ലാ ടെക്‌നോ സ്മാർട്ട് ഫോണുകളിലും '111'' എന്ന അസാധാരണമായ ഒരു വാഗ്ദാനവും കന്പനി നൽകുന്നുണ്ട്. അതിൽ ഒരു ഉപഭോക്താവിന് ആറുമാസത്തേക്ക് ഒറ്റതവണ സ്‌ക്രീൻ റീപ്ലേസ്‌മെന്‍റ്, 100 ദിവസത്തെ സൗജന്യ റീപ്ലേസ്‌മെന്‍റ്, ഒരു മാസത്തെ എക്‌സറ്റൻഡഡ് വാറന്‍റി എന്നിവയും ലഭിക്കുന്നു.

