പുതിയ ഇസുസു ഡി മാക്സ് വി ക്രോസ് വിപണിയിലെത്തി


കൊച്ചി: ഇസുസു ഡി മാക്സ് വി ക്രോസ് പുതിയ ഫീച്ചറകളുമായി വിപണിയിൽ രംഗപ്രവേശം ചെയ്തു. 20 പുതിയ സംവിധാനങ്ങളുമായെത്തിയ വി-ക്രോസിന്‍റെ സ്റ്റാൻഡേർഡ് വേരിയന്‍റിന് 15.51 ലക്ഷം രൂപയും സെഡ് വേരിയന്‍റിന് 17.03 ലക്ഷം രൂപയുമാണ് മുംബൈ എക്സ് ഷോറൂം വില. റൂബി റെഡ്, ടൈറ്റാനിയം സിൽവർ, ഒബ്സിഡിയൻ ഗ്രേ, കോസ്മിക് ബ്ലാക്ക്, സ്പ്ലാഷ് വൈറ്റ് എന്നിവയ്ക്കു പുറമേ സഫയർ ബ്ലൂ, സിൽക്കി പേൾ വൈറ്റ് എന്നീ നിറങ്ങളിൽ പുതിയ വി ക്രോസ് ലഭ്യമാണ്. ഇസുസുവിന്‍റെ എല്ലാ ഡീലർഷിപ് വഴിയും വി ക്രോസ് ബുക്ക് ചെയ്യാം. 

പുതിയ വി ക്രോസിന്‍റെ മുൻവശം സ്പോർടി ലുക്ക് നൽകിയിട്ടുണ്ട്. ബൈ-എൽഇഡി ലാന്പുകൾ മറ്റൊരു പ്രത്യേകതയാണ്. ക്രോം ബെസൽ കൊണ്ട് അലങ്കരിക്കപ്പെട്ട ഫോഗ് ലാംപ്സ്, ഡയമണ്ട് കട്ട് 18 ഇഞ്ച് അലോയ് വീലുകൾ, പുതിയ ഷാർക് ഫിൻ ആന്‍റിന, സൈഡ് സ്റ്റെപ്പ് , ഓൾ ബ്ലാക്ക് ബി പില്ലർ, അപ്ഗ്രേഡ് ചെയ്ത റിയർ ക്രോം ബംപർ എംബഡഡ് എൽഇഡി ടെയിൽ ലാന്പുകൾ എന്നിവയാണ് പ്രധാന ആകർഷണം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed