ക്വാളിറ്റി മാർക്ക് ട്രസ്റ്റ് അവാർഡ് ഫൈനൽ റൗണ്ടിൽ 350 കന്പനികൾ


കൊച്ചി: ഇന്ത്യയിലെ വ്യവസായരംഗത്തെ സംരംഭകർക്കും പ്രഫഷണൽസിനും വ്യക്തികൾക്കുംവേണ്ടി ഏർപ്പെടുത്തിയിട്ടുള്ള ക്വാളിറ്റി മാർക്ക് ട്രസ്റ്റിന്‍റെ അവാർഡിന്‍റെ ഫൈനൽ റൗണ്ടിൽ 350 കന്പനികളെ തിരഞ്ഞെടുത്തു. 23ന് അഹമ്മദാബാദിൽ ആണ് അവാർഡ് പ്രഖ്യാപനം. 1800 കന്പനികൾ രജിസ്റ്റർ ചെയ്ത് അവാർഡിനു അവസരം തേടിയെങ്കിലും അവസാന റൗണ്ടിൽ 350 കന്പനികളെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. 40ഓളം വിവിധ വിഭാഗങ്ങളിലാണ് അവാർഡ് നല്കുന്നത്. ഉൽപ്പന്നം, സേവനം, സ്ഥാപനത്തിന്‍റെ ഘടന തുടങ്ങിയവയുടെ നിലവാരത്തിന്‍റെ അടിസ്ഥാനത്തിലാണ് അവാർഡിന് പരിഗണിക്കുന്നത്. എട്ടാം പതിപ്പിൽ 250 കന്പനികൾക്ക് അവാർഡ് സമ്മാനിച്ചിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed