വൊ​ഡാ​ഫോ​ണ്‍-ഐഡിയ​യും എ​യ​ർ​ടെ​ലും പി​ഴ​യ​ട​യ്ക്ക​ണ​മെ​ന്ന് ഡി​സി​സി


ന്യൂഡൽഹി: റിലയൻസ് ജിയോയ്ക്കു പ്രവർത്തിക്കാനാവശ്യമായ പോയിന്‍റ് ഓഫ് ഇന്‍റർകണക്ഷൻ(പി.ഒ.ഐ) അനുവദിക്കാത്തതിനു മുൻനിര ടെലികോം കന്പനികളായ വൊഡാഫോണ്‍-ഐഡിയയിൽനിന്നും ഭാരതി എയർടെലിൽനിന്നും പിഴയീടാക്കണമെന്ന ടെലികോം റഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യ(ട്രായ്) യുടെ നിർദ്ദേശം അംഗീകരിച്ച് ടെലികോം വിഭാഗത്തിലെ ഉന്നതാധികാര സമിതി ഡിജിറ്റൽ കമ്യൂണിക്കേഷൻ കമ്മീഷൻ(ഡിസിസി).വൊഡാഫോണും എയർടെലും ഐഡിയയും പി.ഒ.എം അനുവദിക്കാത്തതിനാൽ തങ്ങളുടെ നെറ്റ് വർക്കിൽനിന്നുള്ള 75 ശതമാനം കോളുകളും പരാജയപ്പെടുന്നതായുള്ള റിലയൻസ് ജിയോയുടെ പരാതിയിലാണ് ട്രായുടെയും ഡിസിസിയുടെയും നടപടി. 

വൊഡാഫോണും എയർടെല്ലും 1,050 കോടി വീതവും ഐഡിയ 950 കോടിയുമാണ് പിഴ അടയ്ക്കേണ്ടത്. വൊഡാഫോണും ഐഡിയയും ലയിച്ച് വൊഡാഫോണ്‍- ഐഡിയ എന്ന ഒറ്റക്കന്പനി ആയതിനാൽ ഇരുകന്പനികളുടെയും പിഴ ഈ കന്പനി അടയ്ക്കേണ്ടിവരും. എന്നാൽ, ടെലികോം രംഗത്തു സാന്പത്തിക പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിൽ പിഴത്തുകയിൽ മാറ്റം വരുന്നതു സംബന്ധിച്ച് ടെലികോം റെഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യയും (ട്രായ്) ഡിസിസിയും ചർച്ച നടത്തും. അതേസമയം, എയർടെല്ലിന്‍റെയും വൊഡാഫോണ്‍ ഐഡിയയുടെയും ലൈസൻസുകൾ റദ്ദാക്കണമെന്ന ട്രായ് നിർദ്ദേശം കോടിക്കണക്കിന് ഉപയോക്താക്കൾ പ്രതിസന്ധിയിലാകുമെന്നതു പരിഗണിച്ച് ഡിസിസി തള്ളി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed