ഇന്ത്യയിൽ നോ­ക്കി­യ സ്മാ­ർ­ട്ട് ഫോ­ണു­കളു­ടെ­ വി­ല കു­റച്ചു­


കൊൽക്കത്ത : പ്രമുഖ മൊബൈൽ ഫോൺ ബ്രാൻഡായ നോക്കിയയുടെ ചില സ്മാർട്ട് ഫോണുകളുടെ വില ഇന്ത്യയിൽ കുത്തനെ കുറച്ചു. നോക്കിയ 8ന്റെ വില 36,999 രൂപയിൽ 28,999 രൂപയായും, നോക്കിയ 5 (3 ജിബി) വേരിയന്റിന്റെ വില 13,499 രൂപയിൽ നിന്ന് 12,499 രൂപയായും കുറച്ചു. പുതിയ ഹാൻഡ്സെറ്റുകൾ മൊബൈൽ വേൾ‌‍ഡ് കോൺഗ്രസിൽ അവതരിപ്പിക്കാനിരിക്കെയാണ് നോക്കിയ 5ന്റെയും നോക്കിയ 8ന്റെയും വില കുറച്ചത്. നേരത്തെ ഇതേ ഹാൻഡ്സെറ്റ് 2 ജിബി റാം ആയിരുന്നപ്പോൾ വില 12,499 രൂപയായിരുന്നു. എന്നാൽ 3 ജിബിയാക്കിയപ്പോൾ 13,499 രൂപയാക്കി ഉയർത്തുകയായിരുന്നു.

You might also like

  • Straight Forward

Most Viewed