ഇലക്ട്രോ­ണി­ക്സ് നി­ർ­മ്മാ­ണ ഉൽ­പ്പന്നങ്ങളെ­ പ്രോ­ത്സാ­ഹി­പ്പി­ച്ച് കേ­രളം


തിരുവനന്തപുരം : ഇലക്ട്രോണിക്സ് ഹാർഡ്‌വെയർ നിർമ്മാണ മേഖലയെ പ്രോത്സാഹിപ്പിച്ച് കേരളം. നിലവിൽ ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നതിൽ നല്ലൊരു പങ്ക് ചൈനയിൽ നിന്നുമാണ്. ഇതിന് മാറ്റം വരുത്തേണ്ടതുണ്ടെന്ന് തോമസ് ഐസക് അവതരിപ്പിച്ച ബജറ്റ് പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ ബജറ്റിലും മെയ്ക്ക് ഇൻ ഇന്ത്യ, ഡിജിറ്റൽ ഇന്ത്യ പദ്ധതികൾക്ക് വേണ്ടി മികച്ച പ്രാധാന്യം നൽകിയിട്ടുണ്ട്.

ഇന്ത്യയിലെ ഇലക്ട്രോണിക് ഡിസൈനിന്റെയും എംബെഡ് സോഫ്റ്റ്‌വെയറിന്റെയും മുൻനിരയിൽ സ്ഥാനം പിടിക്കുക എന്ന ലക്ഷ്യത്തോടെ ഇലക്ട്രോണിക് ആന്റ് ഹാർഡ്‌വെയർ മിഷന് സർക്കാർ രൂപം നൽകിയെന്നും ഐസക് പറഞ്ഞു. ഇതിന് സീഡ് മണിയായി മിഷൻന് 30 കോടി രൂപ വകയിരുത്തി.

ലാപ്ടോപ്പുകളും സെർവറുകളും നിർമ്മിക്കുന്നതിന് ഇന്റലും കെൽട്രോണും ചേർന്ന് സംയുക്ത സംരംഭം തുടങ്ങും. 40 കോടി രൂപ ഇതിനായി നീക്കിവെച്ചു. ആന്പല്ലൂരുള്ള 100 ഏക്കർ ഹാർഡ്‌വെയർ പാർക്കിന്റെ നിർ‍മ്മാണ പ്രവർത്തനങ്ങൾ നടക്കുകയാണ്.

You might also like

  • Straight Forward

Most Viewed