ആഗോളതലത്തിൽ 9,000 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ജപ്പാൻ വാഹന നിർമാണ കമ്പനിയായ നിസാൻ
 
                                                            ടോക്യോ: വാഹനവിൽപനയിൽ ഇടിവ് നേരിട്ടതിനെ തുടർന്നുണ്ടായ നഷ്ടം നികത്താൻ ജപ്പാൻ വാഹന നിർമാണ കമ്പനിയായ നിസാൻ ആഗോളതലത്തിൽ 9,000 ജീവനക്കാരെ പിരിച്ചുവി. മോശം വിൽപ്പനയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് തന്റെ ശമ്പളം 50 ശതമാനം വെട്ടിക്കുറക്കുമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് മക്കോട്ടോ ഉചിത പറഞ്ഞു.
ആഗോളതലത്തിൽ നിസാന്റെ ഉൽപാദനശേഷി 20 ശതമാനം കുറയ്‌ക്കുമെന്നും പ്രഖ്യാപിച്ചു. ഏതൊക്കെ മേഖലയിലെ തൊഴിലാളികളെയാണ് പിരിച്ചുവിടുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല. സെപ്‌തംബർ വരെയുള്ള അവസാന പാദത്തിൽ 500 കോടിയോളം രൂപയുടെ നഷ്ടമാണ് നിസാനുണ്ടായത്. അമേരിക്കയിലും നിസാൻ കാറുകളുടെ വിൽപനയിൽ ഇടിഞ്ഞു. ഫോഡ്, ടൊയോട്ട, ടെസ്‌ല കാറുകളാണ് നിസാന്റെ വിപണി പിടിച്ചത്.
sdfdsf
 
												
										 
																	