ബഹ്റൈൻ പ്രതിഭ മുഹറഖ് മേഖല വോളി ഫെസ്റ്റ് സീസൺ−3യുടെ സംഘാടകസമിതി രൂപവത്കരിച്ചു


ബഹ്റൈൻ പ്രതിഭ മുഹറഖ് മേഖല വർഷന്തോറും നടത്തുന്ന വോളിബാൾ മത്സരമായ വോളി ഫെസ്റ്റ് സീസൺ−3 പ്രവർത്തനങ്ങൾ വിജയിപ്പിക്കാൻ സംഘാടകസമിതി രൂപവത്കരിച്ചു. പ്രതിഭ ഹാളിൽ ചേർന്ന യോഗത്തിൽ മേഖല സ്പോർട്സ് കമ്മിറ്റി കൺവീനർ അജീഷ് സ്വാഗതം പറഞ്ഞു. പ്രസിഡന്റ് സജീവൻ മാക്കണ്ടി അധ്യക്ഷത വഹിച്ചു.  

വോളി ഫെസ്റ്റ് സീസൺ 3 യുടെ നടത്തിപ്പിനുവേണ്ട വിവിധ സബ് കമ്മിറ്റികളുടെ കൺവീനർമാരായി ഷിജു ഇ.കെ , അജീഷ് , ഗിരീഷ് കല്ലേരി , എൻ.കെ. അശോകൻ, അനിൽ കെ.പി, സന്തു, ബബീഷ് വത്സരാജ്, സതീശൻ പി., സതീഷ് കുമാർ, രാധേഷ്, ബിജു കെ.പി, കണ്ണൻ മുഹറഖ്, ബഷീർ. സുലേഷ് എന്നിവരെ തെരഞ്ഞെടുത്തു. പ്രതിഭ സെക്രട്ടറി മിജോഷ് മൊറാഴ, പ്രതിഭ രക്ഷാധികാരികളായ സുരേഷ് അത്താണിക്കൽ എന്നിവർ സംസാരിച്ചു. ചടങ്ങിൽ വോളി ഫെസ്റ്റ് സീസൺ−3 യുടെ ലോഗോ പ്രതിഭ സെക്രട്ടറി മിജോഷ് മൊറാഴ വോളി ഫെസ്റ്റ് ജോ. കൺവീനർ അജീഷിന് നൽകി പ്രകാശനം ചെയ്തു.

article-image

െംമെമം

You might also like

  • Lulu Exchange
  • Straight Forward

Most Viewed