ഫണ്ട് കൈമാറി


പെരിന്തൽമണ്ണ ഹൈദരലി ശിഹാബ് തങ്ങൾ സ്മാരക സിവിൽ സർവിസ് അക്കാദമിക്കുവേണ്ടി കെ.എം.സി.സി ബഹ്‌റൈൻ ബാലുശ്ശേരി നിയോജക  മണ്ഡലം കമ്മിറ്റി സ്വരൂപിച്ച ഫണ്ട് നജീബ് കാന്തപുരം എം.എൽ.എക്ക് കൈമാറി. ബാലുശ്ശേരി നിയോജക മണ്ഡലത്തിലെ കാന്തപുരത്ത് നടന്ന ചടങ്ങ് മണ്ഡലം മുസ്‍ലിം ലീഗ് പ്രസിഡന്റ് സാജിദ് കോറോത്ത് ഉദ്ഘാടനം ചെയ്തു.   കാന്തപുരം പത്താം വാർഡ് മുസ്‍ലിം ലീഗ് പ്രസിഡന്റ് എ.കെ. അബ്ദുൽ ജബ്ബാർ മാസ്റ്റർ അധ്യക്ഷത വഹിച്ചു.  

ചടങ്ങിൽ കെ.എം.സി.സി നിയോജക മണ്ഡലം പ്രസിഡന്റ് സലാം പൂനത്ത്, ജനറൽ സെക്രട്ടറി റസാഖ് കായണ്ണ, സീനിയർ നേതാവ് എൻ.കെ. അബ്ദുൽകരീം മാസ്റ്റർ, മുൻ പ്രസിഡന്റുമാരായ ഹസൻ കോയ പൂനത്ത്, സുബൈർ കാന്തപുരം, ഭാരവാഹികളായ കെ. സകരിയ, സി.കെ. സിറാജ്, എൻ.കെ. അബ്ദുൽ അസീസ്, കെ.കെ. മുനീർ മാസ്റ്റർ, ഉണ്ണികുളം പഞ്ചായത്ത്‌  സ്ഥിരംസമിതി ചെയർമാൻ കെ.കെ. അബ്ദുള്ള മാസ്റ്റർ, എ.പി. അബ്ദുറഹ്മാൻ കുട്ടി മാസ്റ്റർ, പി.പി. ഇബ്രാഹിം എന്നിവർ സന്നിഹിതരായിരുന്നു. ചടങ്ങിൽ ഈ വർഷം ഹജ്ജിനു പോകുന്ന ഹാജിമാർക്ക് യാത്രയയപ്പും നൽകി.

article-image

്േോ്േോേ

You might also like

  • Straight Forward

Most Viewed