കെ.എം.സി.സി ബഹ്‌റൈൻ വയനാട് ജില്ലാ കമ്മിറ്റിയുടെ 2024-26 വർഷത്തേക്കുള്ള പ്രവർത്തനോദ്ഘാടനം ഹരിതം-24 മെയ് 2ന്


കെ.എം.സി.സി ബഹ്‌റൈൻ വയനാട് ജില്ലാ കമ്മിറ്റിയുടെ 2024-26 വർഷത്തേക്കുള്ള പ്രവർത്തനോദ്ഘാടനം ഹരിതം-24 എന്ന പേരിൽ മെയ് 2ന് വ്യാഴാഴ്ച രാത്രി 7 മണിക്ക് മനാമ കെ.എം.സി.സി ആസ്ഥാന മന്ദിരത്തിലെ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെഎം ഷാജി  മുഖ്യ പ്രഭാഷണം നിർവ്വഹിക്കുന്ന സമ്മേളനം കെഎംസിസി ബഹ്‌റൈൻ സംസ്ഥാന പ്രസിഡണ്ട് എ. ഹബീബ് റഹ്‌മാൻ  ഉദ്‌ഘാടനം ചെയ്യും. അഞ്ഞൂറിൽ പരം ആളുകൾ പങ്കെടുക്കുന്ന വിപുലമായ പരിപാടിയാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്നും,  ബഹ്‌റൈനിലെ മത സാമൂഹ്യ സാംസ്കാരിക മേഖലയിലുള്ള പ്രഗൽഭരും പരിപാടിയിൽ സംബന്ധിക്കുമെന്നും വാർത്തസമ്മേളനത്തിൽ ഭാരവാഹികൾ വ്യക്തമാക്കി. 

സംസ്ഥാന വൈസ് പ്രസിഡന്റ്‌ ശംസുദ്ധീൻ വെള്ളിക്കുളങ്ങര, സംസ്ഥാന സെക്രട്ടറി റഫീഖ് തോട്ടക്കര, ജില്ലാ പ്രസിഡന്റ് റിയാസ് പന്തിപൊയിൽ, ജനറൽ സെക്രട്ടറി ആർ കെ ഷമീം  കുഞ്ഞോം , ട്രഷറർ അനസ് പനമരം, ഓർഗനൈസിംഗ് സെക്രട്ടറി സഫീർ നിരവിൽ പുഴ , വൈസ് പ്രസിഡന്റുമാരായ ഹുസൈൻ മുട്ടിൽ, മുഹ്സിൻ മന്നത്ത്, ഷഫീഖ് ആർ വി, നിഷാദ് വടുവഞാൽ,  സെക്രട്ടറിമാരായ ഫത്ഹുദ്ധീൻ മേപ്പാടി,  ഷാഫി ബത്തേരി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

article-image

ോീീ

You might also like

  • Lulu Exchange
  • Straight Forward

Most Viewed