15ആമത് ഗൾഫ് ജലസമ്മേളനത്തിൽ പങ്കെടുത്ത് ബഹ്റൈൻ


ഖത്തറിൽ നടന്നുവരുന്ന 15ആമത് ഗൾഫ് ജലസമ്മേളനത്തിൽ പങ്കെടുത്ത് ബഹ്റൈൻ. ആധുനിക സാങ്കേതികവിദ്യക്കൊപ്പം ജല മാനേജ്മെന്‍റ് എന്ന പ്രമേയത്തിൽ ഇന്നലെ ആരംഭിച്ച സമ്മേളനം  നാളെയാണ് സമാപിക്കുന്നത്. ഖത്തർ ഊർജകാര്യ സ്റ്റേറ്റ് മന്ത്രി സഈദ് ബിൻ ഷരീദ അൽ അൽ കഅ്ബിയുടെ മേൽനോട്ടത്തിൽ നടക്കുന്ന സമ്മേളനത്തിൽ ജല മേഖലയിൽ കാർബൺ കുറക്കാനുളള വഴികളും ചർച്ച ചെയ്യുന്നുണ്ട്.

അറബ് ജല യൂനിയന്‍റെ സഹകരണത്തോടെ കൈറോവിലെ യുനെസ്കോ ഓഫിസും സമ്മേളനത്തിൽ സഹകരിക്കുന്നുണ്ട്.  ഏഴ് പ്രധാന സെഷനുകൾ ഉൾപ്പെടുത്തിയ സമ്മേളനത്തിൽ ഇരുപതോളം പ്രഭാഷകരാണ് പങ്കെടുക്കുന്നത്. 

article-image

േൂേൂ

You might also like

  • Straight Forward

Most Viewed