അണ്ണൈ തമിൾ മൺട്രം സൗജന്യ തമിഴ് പരിശീലന ക്ലാസിന്റെ വാർഷികം ആഘോഷിച്ചു


അണ്ണൈ തമിൾ മൺട്രത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന സൗജന്യ തമിഴ് പരിശീലന ക്ലാസിന്റെ വാർഷികം വിപുലമായി ആഘോഷിച്ചു. 14 അധ്യാപകരും 180 വിദ്യാർത്ഥികളുമാണ് ഇവിടെയുള്ളത്. പരമ്പരാഗത നൃത്തരൂപങ്ങളായ ഭരതനാട്യം, നാടൻ പാട്ടുകൾ, ദേശഭക്തി ഗാനങ്ങൾ, കൊല്ലാട്ടം, വില്ലുപാട്ട് എന്നിവ വിദ്യാർഥികൾ ആഘോഷ പരിപാടിയിൽ അവതരിപ്പിച്ചു. 

ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഗോപിനാഥ് മേനോൻ, അഹ്‍ലിയ യൂനിവേഴ്സിറ്റി ഡയറക്ടർ ബിസിനസ് ആൻഡ് ഇൻഡസ്ട്രിയൽ റിലേഷൻസ് ഗൗരിശങ്കർ, അഹ്‍ലിയ യൂനിവേഴ്സിറ്റി അസി. പ്രഫസർ ഡോ. സുരേഷ്, പൊൻശങ്കര പാണ്ഡ്യൻ, ഡയറക്ടർ സോൾ വെന്തർ മന്ദ്രം, ഫ്രാൻസിസ് കൈതാരത്ത്, ഹൊറൈസൺ കൺസ്ട്രക്‌ഷൻസ് എം.ഡി സുരേഷ് എന്നിവർ സന്നിഹിതരായിരുന്നു. അണ്ണൈ തമിൾ മൺട്രം പ്രസിഡന്റ് ജി.കെ.സെന്തിൽ, ജി.എസ്. താമരൈ കണ്ണൻ, അരുൾ ഗണേശൻ എന്നിവർ സംസാരിച്ചു.

article-image

sdfsdf

You might also like

Most Viewed