സാംസ സാംസ്കാരിക സമിതിക്ക് പുതിയ നേതൃത്വം: റിയാസ് കല്ലമ്പലം പ്രസിഡന്റ്


പ്രദീപ് പുറവങ്കര

മനാമ
സാംസ സാംസ്കാരിക സമിതിയുടെ 2025-26 വർഷത്തേക്കുള്ള പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. സിഞ്ച് സ്കൈ ഷെൽ അപ്പാർട്ട്മെന്റ് ഹാളിൽ വെച്ച് നടന്ന ജനറൽ ബോഡി യോഗത്തിലാണ് പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് രൂപം നൽകിയത്. റിയാസ് കല്ലമ്പലം പ്രസിഡന്റായും, സുനിൽ നീലാച്ചേരി ട്രഷററായും, സോവിൻ തോമസ് സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു.

സാംസ പ്രസിഡന്റ് ബാബു മാഹിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം, മുതിർന്ന അഡ്വൈസറി ബോർഡ് അംഗം വത്സരാജ് കുയിമ്പിൽ ഉദ്ഘാടനം ചെയ്തു. വനിതാ വേദി പ്രസിഡന്റ് അമ്പിളി സതീഷ് സ്വാഗതം ആശംസിച്ചു. കഴിഞ്ഞ പ്രവർത്തന വർഷത്തെ അവലോകനവും പുതിയ കമ്മിറ്റി രൂപീകരണവുമായിരുന്നു പൊതുയോഗത്തിലെ പ്രധാന അജണ്ട. ജനറൽ സെക്രട്ടറി അനിൽകുമാർ എ.വി. പ്രവർത്തന റിപ്പോർട്ടും ട്രഷറർ റിയാസ് കല്ലമ്പലം സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. ചർച്ചകൾക്ക് ശേഷം ഈ റിപ്പോർട്ടുകൾ കൈയ്യടിയോടെ അംഗീകരിച്ചു. നോർക്ക കെയർ ഇൻഷുറൻസ് പരിധിയിൽ പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ സ്ഥിരതാമസമാക്കുന്നവരെയും പരിഗണിക്കണമെന്ന് പ്രമേയത്തിലൂടെ യോഗം കേരള സർക്കാരിനോട് ആവശ്യപ്പെട്ടു. സതീഷ് പൂമനക്കൽ അനുശോചന പ്രമേയവും അവതരിപ്പിച്ചു.

article-image

അഡ്വൈസറി ബോർഡ് അംഗം മുരളീകൃഷ്ണൻ അവതരിപ്പിച്ച 24 അംഗ എക്സിക്യൂട്ടീവ് പാനൽ ജനറൽ ബോഡി ഐക്യകണ്ഠേന അംഗീകരിച്ചു. തുടർന്ന് ചേർന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് റിയാസ് കല്ലമ്പലത്തെ പ്രസിഡന്റായും, സതീഷ് പൂമനയ്ക്കലിനെ വൈസ് പ്രസിഡന്റായും, സോവിൻ തോമസിനെ സെക്രട്ടറിയായും, സിത്താര മുരളീകൃഷ്ണനെ ജോയിൻ സെക്രട്ടറിയായും, സുനിൽ നീലാച്ചേരിയെ ട്രഷററായും തിരഞ്ഞെടുത്തത്. കൂടാതെ വിനീത് മാഹി (മെമ്പർഷിപ്പ് സെക്രട്ടറി), അപർണ രാജ് കുമാർ (എന്റർടൈൻമെന്റ് സെക്രട്ടറി), ജേക്കബ് കൊച്ചുമ്മൻ (ചാരിറ്റി കൺവീനർ), തൻസീർ (ഐ.ടി. വിഭാഗം) എന്നിവരാണ് മറ്റ് ഭാരവാഹികൾ. ബാബു മാഹി, അനിൽകുമാർ എ വി, വത്സരാജ് കുയിമ്പിൽ, മുരളീകൃഷ്ണൻ എന്നിവർ ഉപദേശക സമിതി അംഗങ്ങളായിരിക്കും. മെമ്പർഷിപ് സെക്രട്ടറി ശ്രീ വിനീത് മാഹി യോഗത്തിന് നന്ദി രേഖപ്പെടുത്തി.

article-image

aa

You might also like

  • Straight Forward

Most Viewed