ബഹ്റൈനിലെ മദ്റസകളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു


സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡിന് കീഴിലെ പതിനൊന്നായിരത്തോളം മദ്റസകളിൽ പഠനാരംഭം കുറിക്കുന്നതിന്റെ ഭാഗമായി ബഹ്റൈനിലെ മദ്റസകളിലും പ്രവേശനോത്സവം സംഘടിപ്പിച്ചു. ‘നേരറിവ് നല്ല നാളേക്ക്’ ശീർഷകത്തിലാണ് പ്രവേശനോത്സവം സജ്ജീകരിച്ചത്. ബഹ്റൈൻ റേഞ്ചിലെ പത്ത് മദ്റസകളിലും വർണാഭമായ രീതിയിൽ സദസ്സുകൾ  ഒരുക്കിയാണ് വിദ്യാർഥികളെ വരവേറ്റത്.

ബഹ്റൈൻ പാർലമെന്റ് ഡെപ്യൂട്ടി സ്പീക്കർ അഹമദ് വാഹിദ് അൽ ഖറാത്ത സമസ്ത ബഹ്റൈൻ കേന്ദ്ര ആസ്ഥാന മന്ദിരത്തിൽ ബഹ്റൈൻ തല പ്രവേശനോത്സവ ഉദ്ഘാടനം നിർവഹിച്ചു. സമസ്ത ബഹ്റൈൻ പ്രസിഡന്റ്  ഫഖ്റുദ്ദീൻ തങ്ങളുടെ പ്രാർഥനയോടെ ആരംഭിച്ച ചടങ്ങിൽ സമസ്ത ബഹ്റൈൻ വർക്കിങ് പ്രസിഡന്റ് വി.കെ. കുഞ്ഞഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. ഹാഫിദ് ശറഫുദ്ദീൻ മൗലവി സ്വാഗതവും അബ്‌റാർ തങ്ങൾ ഖിറാഅത്തും നിർവഹിച്ചു. ബഹ്റൈനിലെ എല്ലാ മദ്റസകളിലും പ്രവേശനം തുടരുന്നതായി ഭാരവാഹികൾ അറിയിച്ചു.

article-image

ോേ്മിേോ്

You might also like

  • Lulu Exchange
  • Straight Forward

Most Viewed