2023ൽ ബഹ്റൈനിൽ വിവിധ കേസുകളിലെ പിഴയായി 96 ദശലക്ഷം ദീനാർ

2023ൽ വിവിധ കേസുകളിലെ പിഴയായി 96 ദശലക്ഷം ദീനാർ ഈടാക്കിയതായി നീതിന്യായ, ഇസ്ലാമിക കാര്യ, ഔഖാഫ് മന്ത്രി നവാഫ് ബിൻ മുഹമ്മദ് അൽ മുആവദ അറിയിച്ചു. പിഴ സംഖ്യ അർഹരായ 1,31,000 പേർക്ക് വീതിച്ചു നൽകുകയും ചെയ്തു.
ശിക്ഷ വിധികൾ നടപ്പാക്കുന്നതിനൊപ്പം പിഴയീടാക്കലും വളരെ സുതാര്യമായി നടത്തുന്നുണ്ടെന്നും, പരാതിക്കാർക്ക് അർഹതപ്പെട്ട സംഖ്യയാണ് പ്രതികളിൽനിന്ന് കോടതി ഈടാക്കി നൽകുന്നതെന്നും അദ്ദേഹം അറിയിച്ചു.
ോേ്ോേ്