ഇസ്ലാഹി സെന്റർ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു

ബഹ്റൈനിലെ ഇസ്ലാഹി സെന്റർ പ്രവർത്തകരും കുടുംബങ്ങളും ഒത്തുചേർന്നുകൊണ്ട് സ്നേഹവിരുന്ന് സംഘടിപ്പിച്ചു. വിവിധ സംഘടനാ നേതാക്കളും, സാമൂഹിക പ്രവർത്തകരും ഇഫ്താർ വിരുന്നിൽ പങ്കെടുത്തു. ജനറൽ സെക്രട്ടറി നൂറുദ്ദീൻ ഷാഫി സ്വാഗതം പറഞ്ഞ പരിപാടിയിൽ ഇസ്ലാഹി സെന്റർ പ്രസിഡണ്ട് ഹംസ മേപ്പാടി റമദാൻ സന്ദേശം നൽകി.
വിവിധ സംഘടനാ നേതാക്കന്മാരായ അസൈനാർ കളത്തിങ്ങൽ, സുബൈർ കണ്ണൂർ, സൈഫുള്ള കാസിം, സുഹൈൽ മേലടി, രിസാലുദ്ധീൻ, സാദിഖ് യഹിയ, അബ്ദുൾ വാഹിദ്, സഈദ് റമദാൻ നദ് വി, ഗഫൂർ മുക്കുതല, റഷീദ് മാഹി, ബഷീർ അമ്പലായി, റഫീഖ് അബ്ദുള്ള, ഫസലുൽ ഹഖ്, സലാം മമ്പാട്ടുമൂല, ഫ്രാൻസിസ് കൈതാരത്ത്, ഹക്കീം ,ഫാറൂഖ്- ,ഹാരിസ്, മുഹമ്മദ് സന എന്നിവർ സ്നേഹ സംഗമത്തിൽ പങ്കെടുത്തു. ട്രഷറർ സഫീർ കെ കെ നന്ദി രേഖപ്പെടുത്തി.
്ിു്ിു