കഴിഞ്ഞ ഒരാഴ്ചക്കിടെ ബഹ്റൈനിൽ നിന്ന് 183 അനധികൃത താമസക്കാരെ നാടുകടത്തി

കഴിഞ്ഞ ഒരാഴ്ചക്കിടെ ബഹ്റൈനിൽ നിന്ന് 183 അനധികൃത താമസക്കാരെ നാടുകടത്തിയതായി എൽ.എം.ആർ.എ അറിയിച്ചു. രാജ്യത്തിന്‍റെ വിവിധ പ്രദേശങ്ങളിൽ നടത്തിയ സംയുക്ത പരിശോധനകളിൽ താമസ, തൊഴിൽ വിസ നിയമങ്ങൾ ലംഘിച്ച 85 പേരെ പിടികൂടുകയും ചെയ്തു.
മൊത്തം 567 പരിശോധനകളാണ് ഒരാഴ്ചക്കിടെ നടത്തിയത്. തൊഴിൽ, താമസ വിസ നിയമങ്ങൾ ലംഘിച്ച് രാജ്യത്ത് കഴിഞ്ഞുകൂടുന്നവരെ പിടികൂടുന്നതിനുള്ള ശ്രമങ്ങൾ ശക്തമാക്കുന്നതിന്‍റെ ഭാഗമായാണ് പരിശോധനകൾ ഊർജിതപ്പെടുത്തിയിരിക്കുന്നത്.
dsdfsdf